👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


14 ഓഗസ്റ്റ് 2021

വീട്ടില്‍ അഴ കെട്ടുന്നതിനിടെ പാലക്കാട്ടെ ദമ്പതികള്‍ ഷോക്കേറ്റു മരിച്ചു
(VISION NEWS 14 ഓഗസ്റ്റ് 2021)
പാലക്കാട് ആലത്തൂര്‍ സ്വദേശികളായ ദമ്പതികള്‍ ഷോക്കേറ്റ് മരിച്ചു. പഴമ്പാലക്കോട് സ്വദേശി സുരേഷ്, ഭാര്യ സുഭദ്ര എന്നിവരാണ് മരിച്ചത്. വീട്ടില്‍ അഴ കെട്ടുന്നതിനിടെയാണ് അപകടം. അലൂമിനിയം കമ്പി ഉപയോഗിച്ച്‌ അഴകെട്ടുന്നതിനിടെ ഇരുവര്‍ക്കും ഇലക്‌ട്രിക് വയറില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു.

ഷോക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലായ സുരേഷിനെയും സുഭദ്രയെയും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് സമീപത്തെ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീട് പൊളിഞ്ഞ് കിടക്കുന്നതിനാല്‍ താല്ക്കാലിക ഷെഡ്ഡിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇന്ന് പന്ത്രണ്ടരയോടെ വീട്ടമുറ്റത്ത് അഴകെട്ടുന്നതിനായി സുരേഷ് ശ്രമം നടത്തുമ്പോഴാണ് അപകടമുണ്ടായത്. കമ്പിയുടെ ഒരറ്റം മരത്തിലും രണ്ടാമത്തെയറ്റം കഴുക്കോലിലുമാണ് ശ്രമിച്ചത്. കഴുക്കോലില്‍ കമ്പി കെട്ടുന്നതിനിടെ ഫ്യൂസ് വയറില്‍ കുടുങ്ങി ഷോക്കേല്‍ക്കുകയായിരുന്നു. സംഭവസമയം വീട്ടില്‍ ഇവര്‍ മാത്രമാണുണ്ടായിരുന്നത്. ഉച്ചയോടെ വീട്ടിലെത്തിയ മകനാണ് മാതാപിതാക്കള്‍ വീട്ടുമുറ്റത്ത് ഷോക്കേറ്റ് കിടക്കുന്നത് കാണുന്നത്.

മകന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആലത്തൂര്‍ താലൂക്കാശുപത്രിയിലേക്ക് മാറ്റി. പതിനഞ്ചുകാരനായ സുജിത് മകനാണ്. പഴമ്പാലക്കോട് തട്ടുകട നടത്തിയാണ് സുരേഷ് ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്നത്. സുരേഷിന്റെയും സുഭദ്രയുടെയും അപ്രതീക്ഷിത മരണത്തില്‍ നാടാകെ ദുഃഖത്തിലാണ്. കുറച്ചു നാളായി വീട് തകര്‍ന്ന് കിടക്കുന്നതിനാല്‍ താലക്കാലിക ഷെഡിലായിരുന്നു താമസം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only