👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

27 ഓഗസ്റ്റ് 2021

അനുസ്മരണം നടത്തി
(VISION NEWS 27 ഓഗസ്റ്റ് 2021)കൊടുവള്ളി: ദാറുൽ അസ്ഹർ ഇസ്ലാമിക് വിമൺസ് കോളേജ് സബ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുഷാവറ മെമ്പറും ദാറുൽ അസ്ഹർ സെക്രട്ടറിയുമായിരുന്ന വാവാട് ഉസ്താദ് അനുസ്മരണവും ദുആ മജ്ലിസും സംഘടിപ്പിച്ചു. സമസ്ത എംപ്ലേീയിസ് അസോസിയേഷൻ കോഴിക്കോട് ജില്ല ട്രഷറർ പി സി മുഹമ്മദ് ഇബ്രാഹിം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൾ ഇൻ ചാർജ് ശംവീൽ അശ്അരി വാവാട് അദ്യക്ഷത വഹിച്ചു. ഹാഫിള് അബ്ദുൽ വാഹിദ് പ്രാർത്ഥന നിർവഹിച്ചു. ദീർഘകാലം ഉസ്താദിൻ്റെ ഖാദിമായ സിദ്ധീഖ് ഫൈസി നടമ്മൽ പോയിൽ ,പി സി ഖാദർ മാസ്റ്റർ, ഉസ്മാൻ മാസ്റ്റർ, മുസ്തഫ ഹുദവി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.റഫീഖ് അശ്അരി മലയമ്മ സ്വാഗതവും അമീൻ ദാരിമി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only