👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


11 ഓഗസ്റ്റ് 2021

'വൈറലാകാന്‍ അര്‍ദ്ധനഗ്നനായി ബൈക്കിൽ കറക്കം'; ഒടുവിൽ ആളും ബൈക്കും കസ്റ്റഡിയിൽ
(VISION NEWS 11 ഓഗസ്റ്റ് 2021)
സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ അര്‍ദ്ധനഗ്നനായി കൊച്ചി നഗരത്തിലൂടെ സഞ്ചരിച്ച യുവാവ് അറസ്റ്റില്‍. ചെറായി സ്വദേശി റിച്ചല്‍ സെബാസ്റ്റ്യനെയാണ് പൊലീസ് പിടികൂടിയത്. രൂപമാറ്റം വരുത്തിയ ബൈക്കില്‍ ഹെല്‍മറ്റും മാസ്‌കും മേല്‍വസ്ത്രവും ധരിക്കാതെ സഞ്ചരിക്കുന്ന റിച്ചല്‍ സെബാസ്റ്റ്യന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതോടെ വീഡിയോ പരിശോധിച്ച സൈബര്‍ പൊലീസ് എറണാകുളം മുനമ്പത്തു നിന്നുള്ളതാണ് വീഡിയോ എന്നു കണ്ടെത്തി, യുവാവിനെ പിടികൂടുകയായിരുന്നു.

റിച്ചലിന് ലൈസന്‍സ് ഇല്ലെന്നും പൊലീസ് അറിയിച്ചു. മാസ്‌ക് ധരിക്കാത്തതിനും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു യാത്ര ചെയ്തതിനും ലൈസന്‍സില്ലാതെയും ഹെല്‍റ്റില്ലാതെയും വാഹനമോടിച്ചതിനും യുവാവിനെതിരെ പൊലീസ് കേസെടുത്തു. വൈറലാകാന്‍ വേണ്ടിയാണ് വസ്ത്രമില്ലാതെ ബൈക്കില്‍ കറങ്ങിയതെന്ന് റിച്ചല്‍ പൊലീസിനോട് സമ്മതിച്ചു.

റിച്ചലിന്റെ സുഹൃത്തിന്റേതാണ് ബൈക്ക്. ബൈക്ക് പൊലീസ് കസ്റ്റഡിയിലാണ്. അനുമതിയില്ലാതെ ബൈക്കില്‍ രൂപമാറ്റം വരുത്തിയതിന് സുഹൃത്തിനെതിരെയും നടപടി സ്വീകരിക്കാനാണ് തീരുമാനം. വിവരം മോട്ടോര്‍ വാഹനവകുപ്പിന് കൈമാറുമെന്ന് പൊലീസ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only