👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

17 ഓഗസ്റ്റ് 2021

നടനും ടെലിവിഷൻ അവതാരകനുമായ ആനന്ദ കണ്ണൻ അന്തരിച്ചു
(VISION NEWS 17 ഓഗസ്റ്റ് 2021)
തമിഴ് നടനും ടെലിവിഷൻ അവതാരകനുമായ ആനന്ദ കണ്ണൻ (48) അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.2000-ത്തിന്റെ തുടക്കത്തിൽ ചെന്നൈയിലേക്ക് താമസം മാറിയതിന് ശേഷം സൺ നെറ്റ്വർക്കിൽ ജോലി ചെയ്തു. പിന്നീട് ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്കും എത്തി.

സിംഗപ്പൂരിൽ ജനിച്ചു വളർന്ന ആനന്ദ കണ്ണൻ 90-കളിലാണ് ടെലിവിഷൻ അവതാരകനായെത്തുന്നത്. സിംഗപ്പൂർ വസന്തം ടിവിയിലായിരുന്നു തുടക്കം. വിദേശത്തടക്കം നിരവധി പരിപാടികൾ അവതരിപ്പിച്ചു.

തമിഴ് ശാസ്ത്ര ഫാന്റസി ചിത്രമായ 'അതിശയ ഉലകം' പോലുള്ള സിനിമകളിൽ പ്രവർത്തിച്ചു. വെങ്കട്ട് പ്രഭുവിന്റെ 'സരോജ'ത്തിൽ അതിഥി വേഷത്തിലും അഭിനയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only