26 ഓഗസ്റ്റ് 2021

രണ്ടാം പിണറായി സർക്കാരിന്റെ നൂറാം ദിനം നാളെ; പ്രവര്‍ത്തനം വിലയിരുത്താന്‍ അവലോകനയോഗം ഇന്ന്
(VISION NEWS 26 ഓഗസ്റ്റ് 2021)
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് നൂറ് ദിവസം നാളെ പൂര്‍ത്തിയാക്കാനിരിക്കെ പ്രവര്‍ത്തനം വിലയിരുത്താന്‍ അവലോകനയോഗം ഇന്ന്. ഓരോ വകുപ്പിലെയും പ്രവര്‍ത്തനങ്ങളാണ് പ്രത്യേകം പ്രത്യേകം വിലയിരുത്തത്. കൊവിഡ് പ്രതിരോധത്തിലെ മാതൃക എന്ന വിശേഷണത്തോടെ അധികാരത്തിലെത്തിയിട്ടും കൊവിഡ് വ്യാപനം തടയാനായില്ലെന്ന വിമര്‍ശനങ്ങള്‍ക്കും മുട്ടില്‍ മരംമുറിയുള്‍പ്പടെയുള്ള വിവാദങ്ങള്‍ക്കും ഇടയിലാണ് സര്‍ക്കാരിന്‍റെ നൂറാം ദിനം.

ചരിത്രമായിരുന്നു രണ്ടാം പിണറായി സര്‍ക്കാരിന്‍റെ വരവ്. കരുതലിന്‍റെ കാവലാളായ സര്‍ക്കാരിന് ഒരിക്കല്‍ കൂടി തിരഞ്ഞെടുപ്പില്‍ പൂര്‍ണ പിന്‍തുണ നല്‍കുകായിരുന്നു. ഒന്നാം സര്‍ക്കാരിന് പ്രതിച്ഛായയുണ്ടാക്കാന്‍ മുഖ്യപങ്ക് വഹിച്ച കെ കെ ശൈലജയെ മാറ്റി നിര്‍ത്തിയതിലുള്ള വിമര്‍ശനങ്ങള്‍ക്ക് അധികം ആയൂസ് ഉണ്ടായില്ല. പിണറായി പുതിയ ടീമുമായി ഭരണം തുടങ്ങുകായായിരുന്നു.

കൊവിഡ് പ്രതിസന്ധിയാണ് രണ്ടാം സര്‍ക്കാരിനും ഏറെ പ്രതിസന്ധിയുണ്ടാക്കിയത്. ഇതിനിടെയിലും നൂറ് ദിവസത്തിനം എന്തു ചെയ്യാനായി എന്നാണ് ഇന്നത്തെ അവലോകനയോഗം പരിശോധിക്കുക. ഭരണം തുടങ്ങുന്നതിന് മുന്‍പ് എത്തിയ വിവാദങ്ങള്‍ പ്രതിപക്ഷം പോലും പ്രതീക്ഷിച്ചതായിരുന്നില്ല. മുട്ടില്‍ മരംമുറിയുടെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല. കൊവിഡ് അടച്ചിടലില്‍ ജനങ്ങള്‍ വലഞ്ഞപ്പോള്‍ പൊലീസ് റോഡില്‍ നടത്തിയ പിഴ ഈടാക്കന്‍ സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളില്‍ ജനവികാരത്തിനിടയാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only