👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

05 ഓഗസ്റ്റ് 2021

അമൃത് പദ്ധതിയിൽ കേരളത്തിലെ കൂടുതൽ പ്രദേശങ്ങളെ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് കേന്ദ്രം
(VISION NEWS 05 ഓഗസ്റ്റ് 2021)
അമൃത് പദ്ധതിയിൽ കേരളത്തിലെ കൂടുതൽ പ്രദേശങ്ങളെ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് കേന്ദ്രം. അമൃത് ഈ പദ്ധതി പ്രകാരം കേരളത്തിന് 2359 കോടി രൂപയാണ് അനുവദിച്ചതെന്നാണ് കേന്ദ്രത്തിന്‍റെ വാദം. 2032 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികൾ കേരളത്തിൽ നടക്കുന്നു. ഇതിൽ 570 കോടിയുടെ നിർമ്മാണ പ്രവർത്തികൾ പൂർത്തിക്കരിച്ചെന്നും കേരളത്തിലെ കൂടുതൽ പ്രദേശങ്ങളെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ തയ്യാറാകുമോ എന്ന എ.എം ആരിഫ് എം.പിയുടെ ചോദ്യത്തിനാണ് കേന്ദ്രത്തിന്‍റെ മറുപടി.

500 പ്രദേശങ്ങളെയാണ് അമൃത് പദ്ധതിക്കായി കേന്ദ്രസർക്കാർ തിരഞ്ഞെടുത്തിട്ടുള്ളത്. ഇനി പ്രദേശങ്ങളുടെ എണ്ണം വർധിപ്പിക്കാൻ കഴിയില്ല എന്നാണ് കേന്ദ്ര ഭവന- നഗരകാര്യ വികസന മന്ത്രി ശ്രീ കൗശൽ കിഷോർ മറുപടി നൽകിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only