09 ഓഗസ്റ്റ് 2021

അർജുൻ ആയങ്കിയുടെ സുഹൃത്തിന്റെ മരണത്തിനിടയാക്കിയ കാറോടിച്ച അശ്വിൻ രക്തം ഛർദ്ദിച്ച് മരിച്ചു.
(VISION NEWS 09 ഓഗസ്റ്റ് 2021)

 കണ്ണൂർ: സ്വർണ്ണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസിന്റെ മരണത്തിനിടയാക്കിയ കാര്‍ ഓടിച്ചിരുന്നയാള്‍ മരിച്ചു. കണ്ണൂർ തളാപ്പ് സ്വദേശി അശ്വിൻ പി.വിയാണ് മരിച്ചത്. റമീസിന്റെ മരണത്തിനിടയാക്കിയ കാർ ഓടിച്ചിരുന്നത് അശ്വിനായിരുന്നു.

കണ്ണൂർ അഴീക്കോട് ഉണ്ടായ അപകടത്തിലാണ് റമീസ് മരിച്ചത്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ റമീസിനെ പോലീസ് ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. ഇതിന് ശേഷം സ്വർണ്ണക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട് കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരാകാനിരിക്കെയായിരുന്നു റമീസിന്റെ മരണം. അതേസമയം റമീസിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് കാറോടിച്ചിരുന്ന അശ്വിന്റെ മരണം.

രക്തം ഛർദ്ദിച്ചതിനെ തുടർന്ന് ഇന്നലെ അശ്വിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only