👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

15 ഓഗസ്റ്റ് 2021

രാഷ്ട്രത്തിന്റെ അഖണ്ഡത കാത്ത് സൂക്ഷിക്കുക. ഡോ.ഹുസൈൻ മടവൂർ.
(VISION NEWS 15 ഓഗസ്റ്റ് 2021)


രാഷ്ട്രത്തിന്റെ അഖണ്ഡതയും മതേതരത്വവും കാത്ത് സൂക്ഷിക്കുവാനും രാഷ്ട്ര പുനർനിർമ്മാണ പ്രക്രിയയിൽ സജീവ പങ്കാളിത്തം ഉറപ്പ് വരുത്താനും എല്ലാ വിഭാഗമാളുകളും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് കോഴിക്കോട് പാളയം മുഹയിദ്ദീൻ പളളി ജുമാ മസ്ജിദ് ഇമാം ഡോ. ഹുസൈൻ മടവൂർ പറഞ്ഞു.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പള്ളി അങ്കണത്തിൽ ദേശീയ പതാക ഉയർത്തൽ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയും നെഹ്റുവും മൗലാനാ ആസാദും മൗലാനാ മുഹമ്മദലിയും ഒന്നിച്ച് പ്രവർത്തിച്ചാണ് നമുക്ക് സ്വാതന്ത്രും നേടിത്തന്നത്.
മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബും വക്കം മൗലവിയും മമ്പുറം തങ്ങളും ഇ.മൊയ്തു മൗലവിയും മറ്റും സ്വാതന്ത്ര്യ സമര നേതാക്കന്മാരാണ്.
നാം ദേശ സ്നേഹികളായി ജീവിക്കണം.
പരസ്പര വിശ്വാസത്തിന്റെയും സൗഹാർദ്ദത്തിന്റെയും സന്ദേശം പ്രചരിക്കണം.
അദ്ദേഹം വിശദീകരിച്ചു. പി.കെ ശംസുദ്ദീൻ പതാക ഉയർത്തി.
മസ്ജിദ് കമ്മിറ്റി പ്രസിഡൻറ് എസ്.മുഹമ്മദ് യൂനുസ്, സെക്രട്ടരി ആരിഫ് , മറ്റു ഭാരവാഹികളും പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only