19 ഓഗസ്റ്റ് 2021

ഡൽഹിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിൽവെച്ച് യുവതിയെ ബലാത്സംഗം ചെയ്തു
(VISION NEWS 19 ഓഗസ്റ്റ് 2021)
ഡല്‍ഹി ശാസ്ത്രി പാര്‍ക്കിൽ ഓടിക്കൊണ്ടിരുന്ന കാറില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ആഗസ്റ്റ് 16നാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സി.സി.ടി.വി കാമറ പരിശോധിച്ച പൊലീസിന് കാറിന്‍റെ നമ്പർ ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രോഹിത്, നിഥിന്‍ എന്നീ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only