👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

10 ഓഗസ്റ്റ് 2021

കേൾവിപരിമിതർക്ക് 'മൂക്' ഒരുക്കി കാലിക്കറ്റ് ഇഎംഎംആർസി
(VISION NEWS 10 ഓഗസ്റ്റ് 2021)
കേൾവി പരിമിതിയുള്ളവരെ ലക്ഷ്യമിട്ട് കാലിക്കറ്റ് സർവകലാശാലാ ഇ.എം.എം.ആർ.സി. ആംഗ്യഭാഷയിൽ 'മൂക്' (മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്സ്) ഒരുക്കി.

ആറാഴ്ചയാണ് കോഴ്സ് കാലാവധി. തിരുവനന്തപുരം നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിലെ കൊമേഴ്സ് വകുപ്പ് മേധാവി ഡോ. യു.ബി. ഭാവനയാണ് ഇത് തയ്യാറാക്കിയത്. സജിത്ത് കുമാർ കോയിക്കലാണ് കോഴ്സിന്റെ നിർമാതാവ്. 

'ഫോംസ് ഓഫ് ബിസിനസ് ഓർഗനൈസേഷൻ' എന്ന പേരിലുള്ള കോഴ്സ് സ്വയം പോർട്ടലിൽ ലഭ്യമാകും.ഇന്ത്യയിൽ ആദ്യമായി സ്വയം പോർട്ടലിൽ ആംഗ്യഭാഷയിൽ നടത്തുന്ന കോഴ്സിന് ഓഗസ്റ്റ് 31 വരെ രജിസ്റ്റർ ചെയ്യാനാകുമെന്ന് ഇ.എം.എം.ആർ.സി. ഡയറക്ടർ ദാമോദർ പ്രസാദ് അറിയിച്ചു.

കൊമേഴ്സ്, മാനേജ്മെന്റ് പഠിതാക്കൾക്ക് അനുയോജ്യമായ ക്ലാസിന് ആംഗ്യഭാഷക്ക് പുറമെ സംഭാഷണ അകമ്പടിയുമുണ്ട്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ ആംഗ്യഭാഷയുടെ പ്രാധാന്യം ഊന്നിപ്പറയുന്നുണ്ട്. മൂക് പ്രോഗ്രാമുകൾ ധാരാളമുണ്ടെങ്കിലും കേൾവി പരിമിതിയുള്ളവർക്ക് ഇത് വേണ്ട വിധം പ്രയോജനപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only