13 ഓഗസ്റ്റ് 2021

യുവതിയെ കൊലപ്പെടുത്തിയശേഷം സ്വയം ഡീസലൊഴിച്ച് തീകൊളുത്തി വൃദ്ധൻ
(VISION NEWS 13 ഓഗസ്റ്റ് 2021)
വൃദ്ധൻ തലയ്ക്ക് അടിച്ചതിനെത്തുടർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ മുല്ലശ്ശേരി സ്വദേശി സരിത മരിച്ചു. സരിതയെ അടിച്ച തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി വിജയകുമാരൻ നായർ ഇന്നലെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തിരുന്നു.

ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. താൻ വിജയകുമാരൻ നായരെന്ന നെടുമങ്ങാട് സ്വദേശിയുടെ മകളാണെന്ന് അവകാശപ്പെട്ട് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ സരിത എന്ന യുവതി സ്ഥിരമായി വിജയകുമാരൻ നായരുടെ വീട്ടിലെത്തി ബഹളമുണ്ടാക്കുമായിരുന്നു. ഇത് സംബന്ധിച്ച് മാസങ്ങളായി തർക്കങ്ങളും നടന്ന് വന്നിരുന്നതാണ്. ബുധനാഴ്ച പൊലീസിന്‍റെ നേതൃത്വത്തിൽ ധാരണയുണ്ടാക്കാൻ ഒരു ശ്രമം നടത്തിയിരുന്നെങ്കിലും സരിത ഇതിനോട് സഹകരിക്കാൻ തയ്യാറായില്ല. വൈകിട്ട് വീണ്ടും സരിത വീട്ടിലെത്തിയപ്പോൾ ഇരുവരും തമ്മിൽ സംസാരിച്ചത് വാക്കുതർക്കമായി മാറുകയും വിജയകുമാരൻ നായർ മൺവെട്ടിയുടെ കൈ എടുത്ത് സരിതയുടെ തലയിൽ അടിക്കുകയും ചെയ്തു. 

ഗുരുതരമായി പരിക്കേറ്റ സരിതയെ ഇന്നലെ തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി വഷളായി സരിത ഇന്ന് മരിക്കുകയും ചെയ്തു. ഈ സംഭവത്തിന് ശേഷം വിജയകുമാരൻ നായർ ഒരു ഓട്ടോ വിളിച്ച് തന്‍റെ സഹോദരന്‍റെ വീട്ടിലെത്തി. അവിടെ വച്ച് ഡീസലൊഴിച്ച് സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. കെഎസ്ആര്‍ടിസിയിലെ റിട്ടയേര്‍ഡ് ജീവനക്കാരനാണ് വിജയകുമാരൻ നായര്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only