👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


07 ഓഗസ്റ്റ് 2021

സംസ്ഥാനത്ത് ഷോപ്പിങ് മാളുകൾ തുറക്കുന്നു; രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് മണി വരെ പ്രവർത്തിക്കാൻ അനുമതി
(VISION NEWS 07 ഓഗസ്റ്റ് 2021)




സംസ്ഥാനത്ത് ബുധനാഴ്ച മുതൽ ഷോപ്പിങ് മാളുകൾ തുറന്നു പ്രവർത്തിക്കാൻ അനുമതി. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. നിലവിൽ കടകൾക്ക് ബാധകമായ നിയന്ത്രണങ്ങൾ പാലിച്ച് ഷോപ്പിങ് മാളുകൾ തിങ്കൾ മുതൽ ശനി വരെ രാവിലെ ഏഴ് മുതൽ വൈകീട്ട് ഒൻപത് മണി വരെ വരെ പ്രവർത്തിക്കാനാണ് അനുമതി നൽകുന്നത്. കർശനമായ കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കി മാളുകൾ തുറക്കാനാണ് അനുമതി.

സംസ്ഥാനത്ത് ഈ മാസം ഒൻപത് മുതൽ 31 വരെ വാക്സിനേഷൻ യജ്ഞം നടത്തും. ഇതിന്റെ ഭാഗമായി പൊതുവിൽ വാക്സിനേഷൻ വർദ്ധിപ്പിക്കും. അവസാന വർഷ ഡിഗ്രി, പിജി വിദ്യാർത്ഥികൾക്കും എൽപി, യുപി സ്കൂൾ അധ്യാപകർക്കും വാക്സിനേഷൻ പൂർത്തീകരിക്കുകയും ഈ യജ്ഞത്തിൻറെ ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകന യോഗത്തിൽ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only