👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

02 ഓഗസ്റ്റ് 2021

'സിം ബൈന്‍ഡിംഗ്', ഓണ്‍ലൈന്‍ തട്ടിപ്പില്‍ നിന്ന് ഇനി രക്ഷ നേടാം; പുതിയ ഫീച്ചറുമായി എസ്ബിഐ
(VISION NEWS 02 ഓഗസ്റ്റ് 2021)

 


ഓണ്‍ലൈന്‍ തട്ടിപ്പില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സംരക്ഷണം ലഭിക്കുന്നതിന് പുതിയ ഫീച്ചറുമായി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. പരിഷ്‌കരിച്ച യോനോ ലൈറ്റ് ആപ്പിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കളെ ഓണ്‍ലൈന്‍ തട്ടിപ്പില്‍ നിന്ന് രക്ഷിക്കാന്‍ സിം ബൈന്‍ഡിങ് എന്ന സാങ്കേതികവിദ്യയാണ് എസ്ബിഐ അവതരിപ്പിച്ചത്. യോനോ ലൈറ്റ് ആപ്പിലെ ഈ ഫീച്ചര്‍ വഴി ഡിജിറ്റല്‍ ഇടപാടുകളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് എസ്ബിഐ പറയുന്നു. ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഒരാള്‍ക്ക് മാത്രമാണ് ഇടപാട് നടത്താന്‍ സാധിക്കുക. വണ്‍ ടൈം ഓതന്റിക്കേഷന്‍ സംവിധാനം ഉപയോഗിച്ചാണ് സുരക്ഷ ഉറപ്പാക്കുന്നത്. ഇതുവഴി ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഒന്നിലധികം അക്കൗണ്ടുകള്‍ തുറക്കുന്നത് ഇല്ലായ്മ ചെയ്യാന്‍ സാധിക്കും. 

ഇത്തരത്തില്‍ ഒന്നിലധികം അക്കൗണ്ടുകള്‍ തുറക്കുന്നതാണ് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് പ്രധാനമായി കാരണമാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.ബാങ്കില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഉപഭോക്താവ് രജിസ്റ്റര്‍ ചെയ്യുന്നതോടെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കും.ഇത് വണ്‍ ടൈം പ്രക്രിയയാണ്. സംശയകരമായ ഇടപാടുകളെ ട്രാക്ക് ചെയ്ത് തട്ടിപ്പ് തടയാന്‍ സാധിക്കുമെന്ന് എസ്ബിഐ അറിയിച്ചു. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ യോനോ ലൈറ്റ് ലഭ്യമാകും. ഓൺലൈൻ ഷോപ്പിംഗ്, യാത്രാ ബുക്കിംഗ്, ഓൺലൈൻ ബുക്കിങ്, ഓഫ്ലൈൻ റീട്ടെയിൽ എന്നിവ ഉൾപ്പെടെ 60 ൽപരം ഇ-കൊമേഴ്സ് കമ്പനികളിൽ നിന്നുള്ള സേവനങ്ങൾ യോനോ വാഗ്ദാനം ചെയ്യുന്നുണ്ട്. ബാങ്ക് അക്കൌണ്ട് തുറക്കൽ, ഫണ്ട് ഇടപാടുകൾ, പണമിടപാട് ബിൽ പേയ്മെന്റ്, വായ്പ എന്നിവ പോലുള്ള സാധാരണ മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ യോനോ നൽകുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് പരിഷ്‌കരിച്ച യോനോ ലൈറ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.


എങ്ങനെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം :

1 - പ്ലേസ്റ്റോറില്‍ നിന്ന് പരിഷ്‌കരിച്ച യോനോ ലൈറ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

2 - രജിസ്‌ട്രേഷന് ബാങ്കില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പര്‍ നല്‍കുക

3 - വെരിഫിക്കേഷന് എസ്എംഎസ് ലഭിക്കും

4 - തുടര്‍നടപടികളുമായി മുന്നോട്ടുപോകുക

5 - ആക്ടിവേഷന്‍ കോഡ് നല്‍കിയാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only