👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

13 ഓഗസ്റ്റ് 2021

ഓണക്കാലത്തെ തിരക്ക് നിയന്ത്രിക്കൽ; മദ്യശാലകൾ ഇന്ന് മുതൽ രാത്രി എട്ട് വരെ പ്രവ‍ർത്തിക്കും
(VISION NEWS 13 ഓഗസ്റ്റ് 2021)

സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവർത്തന സമയം കൂട്ടി. ഇന്ന് മുതൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് എട്ട് മണി വരെ തുറക്കാനാണ് ഉത്തരവ്. ഓണത്തോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാനാണെന്നാണ് സർക്കാർ വിശദീകരണം. സമയം നീട്ടി നൽകണമെന്ന ബെവ്കോ എംഡിയുടെ കത്തിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. നേരത്തേ ഏഴ് മണിവരെയായിരുന്നു മദ്യശാലകൾ തുറന്നിരുന്നത്. മദ്യശാലകളിലെ തിരക്കിനെതിരെ ഹൈക്കോടതി തുടർച്ചയായി വിമർശനമുന്നയിച്ച സാഹചര്യത്തിൽ മദ്യം വാങ്ങാനെത്തുന്നവർ ആർടിപിസിആർ റിസൾട്ടോ വാക്സിൻ സർട്ടിഫിക്കറ്റോ കരുതണമെന്നാണ് നിർദേശം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only