👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

02 ഓഗസ്റ്റ് 2021

ഇടുക്കിയില്‍ വസന്തകാലം ഒരുക്കി നീലക്കുറിഞ്ഞി
(VISION NEWS 02 ഓഗസ്റ്റ് 2021)
കൊവിഡ് സാഹചര്യം മാനിച്ച് മലകളിലേക്കുള്ള സന്ദര്‍ശനം വലിയ രീതിയില്‍ പരിമിതപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ മാസത്തില്‍ കിഴക്കത്തി, പുട്ടാഡി മലകളില്‍ പല തവണ നീലക്കുറിഞ്ഞി പൂത്തത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അധികൃതര്‍ പറയുന്നത് പ്രകാരം, ശാലോംകുന്ന് എന്ന പ്രദേശം മുഴുവന്‍ നീലക്കുറിഞ്ഞി കണ്ടിരുന്നു.

കഴിഞ്ഞ വര്‍ഷം തമിഴ്നാടിനു അരികിലുള്ള, പശ്ചിമഘട്ടത്തിന്റെ ഭാഗമായ പുഷ്പകണ്ടം ആനക്കര മേട്ട് മലകളിലും, മൂന്നാറിന് അരികിലുള്ള പുട്ടാഡിയിലും നീലക്കുറിഞ്ഞി പല തവണ പൂവിട്ടിരുന്നു.

ശാന്തപ്പാറ മലകളില്‍ വസന്തം ഒരുക്കുന്നത് ഒരു തരം നീലക്കുറിഞ്ഞിയായ സ്ട്രോബിലാന്തെസ് കുന്തിയാന ആണെന്ന് പാല സെന്റ്. തോമസ് കോളേജിലെ ബോട്ടണി വിഭാഗം പ്രൊഫസ്സര്‍ ജോമി അഗസ്റ്റിന്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only