02 ഓഗസ്റ്റ് 2021

പിഎസ്‌സി റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് മുഖ്യമന്ത്രി
(VISION NEWS 02 ഓഗസ്റ്റ് 2021)

 


ഓഗസ്റ്റ് നാലിന് അവസാനിക്കുന്ന പിഎസ് സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന ഉദ്യോഗാർത്ഥികളുടെ ആവശ്യം തള്ളി സർക്കാർ. പിഎസ്‌സി റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. റാങ്ക് ലിസ്റ്റുകളുടെ പരമാവധി കാലാവധി മൂന്നുവർഷമാണെന്നും മൂന്ന് വർഷം കഴിഞ്ഞ് പട്ടിക നീട്ടാൻ പരിമിതിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാധാരണ ഗതിയില്‍ പി.എസ്.സി. റാങ്ക്‌ലിസ്റ്റിന്റെ കാലാവധി ഒരു വര്‍ഷമാണെന്നും, ഒരു വര്‍ഷത്തിനിടയില്‍ പുതിയ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നിട്ടില്ലെങ്കില്‍ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതുവരെയോ, മൂന്നു വര്‍ഷമോ അല്ലെങ്കിൽ ഇവയിൽ ഏതാണോ ആദ്യം അതുവരെ റാങ്ക്‌ലിസ്റ്റിന് കാലാവധിയുണ്ടാവും. ഓഗസ്റ്റ് 4 ന് അവസാനിക്കുന്ന എല്ലാ റാങ്കുലിസ്റ്റുകളും മൂന്നു വര്‍ഷത്തെ കാലാവധി കഴിഞ്ഞവയാണ്. മൂന്ന് വർഷം കഴിഞ്ഞ് പട്ടിക നീട്ടാൻ പരിമിതിയുണ്ടെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. പിഎസ് സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന ഉദ്യോഗാർത്ഥികളുടെ ആവശ്യത്തിൽ ഷാഫി പറമ്പലിന്റെ അടിയന്തര പ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രി സഭയിൽ സംസാരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only