👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


18 ഓഗസ്റ്റ് 2021

വിവാഹനിശ്ചയ പിറ്റേന്ന് പ്രതിശ്രുത വധുവിനെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
(VISION NEWS 18 ഓഗസ്റ്റ് 2021)
വിവാഹനിശ്ചയത്തിന് പിറ്റേന്ന് പ്രതിശ്രുത വധുവിനെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചെങ്ങമനാട് സ്വദേശി അനന്തകൃഷ്ണനെയാണ് യുവതിയുടെ പരാതിയെതുടർന്ന് വാഴക്കുളം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മെയ് 25 ന് വീട്ടിൽ മറ്റാരും ഇല്ലാതിരുന്നപ്പോഴായിരുന്നു പീഡനശ്രമം. യുവതി വനിതാ ഹെല്പ്പലൈനില്‍ നല്‍കിയ പരാതിയിലാണ് കേസ്.

സ്ത്രീധനമായി 150 പവനും കാറും തന്നില്ലെങ്കിൽ വിവാഹത്തിൽ നിന്ന് പിന്മാറുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. യുവതിക്ക് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് അരലക്ഷം - രൂപ മേടിക്കുകയും ചെയ്തു. പീഡനശ്രമം, സ്ത്രീധന നിരോധന നിയമം, വഞ്ചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only