19 ഓഗസ്റ്റ് 2021

ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി: ഓമശ്ശേരിയിൽ മുൻ സാരഥികളെ ആദരിച്ചു.
(VISION NEWS 19 ഓഗസ്റ്റ് 2021)


ഓമശ്ശേരി:ജനകീയാസൂത്രണത്തിന്റെ രജത ജൂബിലിയോടനുബന്ധിച്ച്‌ ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതി മുൻ സാരഥികളെ ഉപഹാരം നൽകി ആദരിച്ചു.കഴിഞ്ഞ 25 വർഷത്തിനിടയിൽ പഞ്ചായത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടവരേയാണ്‌ ആദരിച്ചത്‌.മുൻ പ്രസിഡണ്ടുമാരും വൈസ്‌ പ്രസിഡണ്ടുമാരും സ്ഥിരം സമിതി അദ്ധ്യക്ഷരും പരിപാടിയിൽ പങ്കെടുത്തു.മറ്റുള്ള മുൻ ജന പ്രതിനിധികൾ ഗൂഗിൾ മീറ്റ്‌ വഴിയാണ്‌ പരിപാടിയിൽ സംബന്ധിച്ചത്‌.

രജത ജൂബിലി ആഘോഷങ്ങളുടെ പഞ്ചായത്ത്‌ തല ഉൽഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ നിർവ്വഹിച്ചു.വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.അബ്ദുല്ലക്കുട്ടി കാൽ നൂറ്റാണ്ട്‌ കാലത്തെ വികസന പ്രവർത്തനങ്ങളും പോരായ്മകളും ഭാവി കാര്യങ്ങളും വിശദീകരിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ,വിവിധ കക്ഷി-രാഷ്ട്രീയ പ്രതിനിധികളായ റസാഖ്‌ മാസ്റ്റർ തടത്തിമ്മൽ,കെ.പി.അയമ്മദ്‌ കുട്ടി മാസ്റ്റർ,ടി.ടി.മനോജ്‌ കുമാർ,വേലായുധൻ മുറ്റൂളി എന്നിവർ സംസാരിച്ചു.ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി ദീപു രാജു നന്ദി പറഞ്ഞു.

ഓമശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ മുൻ പ്രസിഡണ്ടുമാരായ പി.വി.അബ്ദുൽ റഹ്മാൻ മാസ്റ്റർ,വി.ജെ.ചാക്കോ,കെ.പി.സദാശിവൻ,കെ.എം.കോമളവല്ലി,സി.കെ.ഖദീജ മുഹമ്മദ്‌,ഗ്രേസി നെല്ലിക്കുന്നേൽ,കെ.ടി.സക്കീന ടീച്ചർ,മുൻ വൈസ്‌ പ്രസിഡണ്ടുമാരായ ഒ.കെ.സുരേഷ്‌ പെരിവില്ലി,ഇ.ജെ.മനു,മുൻ സ്റ്റാന്റിംഗ്‌ കമ്മിറ്റി അദ്ധ്യക്ഷരായ കെ.കെ.അബ്ദുല്ലക്കുട്ടി,ഫാത്വിമ വടിക്കിനിക്കണ്ടി,അജിത കുമാരി എന്നിവർക്ക്‌ പരിപാടിയിൽ വെച്ച്‌ ഉപഹാരം നൽകി.മുൻ പ്രസിഡണ്ടുമാർ മറുപടി പ്രസംഗം നടത്തി.25 വർഷത്തിനിടയിലെ ജീവിച്ചിരിക്കുന്ന 53 അംഗങ്ങളിൽ ബാക്കിയുള്ളവർക്ക്‌ ഭരണ സമിതിയംഗങ്ങൾ വീടുകളിലെത്തിയാണ്‌ ഉപഹാരങ്ങൾ കൈമാറുന്നത്‌.

ഓമശ്ശേരി ഐ.ഡബ്ലിയു.ടി.ഹാളിൽ കോവിഡ്‌ പ്രോട്ടോകോൾ പാലിച്ച്‌ നടന്ന രജത ജൂബിലി ആഘോഷങ്ങൾക്ക്‌ പഞ്ചായത്തംഗങ്ങളായ എം.ഷീജ,കെ.കരുണാകരൻ മാസ്റ്റർ,കെ.പി.രജിത,പി.കെ.ഗംഗാധരൻ,ഫാത്വിമ അബു,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്‌,പി.ഇബ്രാഹീം ഹാജി,സീനത്ത്‌ തട്ടാഞ്ചേരി,എം.ഷീല,കുടുംബശ്രീ സി.ഡി.എസ്‌.ചെയർപേഴ്സൺ എ.കെ.തങ്കമണി എന്നിവർ നേതൃത്വം നൽകി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only