👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


11 ഓഗസ്റ്റ് 2021

യുഎഇ വിസ കാലാവധി ഡിസംബര്‍ ഒമ്പതു വരെ നീട്ടി
(VISION NEWS 11 ഓഗസ്റ്റ് 2021)
പ്രവാസികള്‍ക്ക് ആശ്വാസപ്രഖ്യാപനവുമായി യുഎഇ. യാത്രാവിലക്കില്‍ നാട്ടില്‍ കുടുങ്ങിയവരുടെ വിസ കാലാവധി ഡിസംബര്‍ ഒമ്പതു വരെ നീട്ടി. താമസ വിസയുള്ളവര്‍ക്ക് അനുമതിയോടെ യുഎഇയിലേക്ക് മടങ്ങാം. നാട്ടില്‍ കുടുങ്ങിയ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസകരമാകുന്നതാണ് തീരുമാനം. നവംബര്‍ 9 നകം ഇവിടെ എത്തണമെന്നാണ് യുഎഇ അറിയിച്ചിട്ടുള്ളത്. ബാക്കി ഒരു മാസം ഗ്രേസ് പിരിയഡ് പോലെ വിസ റിന്യൂവലിന് ഉപയോഗിക്കാമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

ദുബായി താമസവിസയുള്ളവര്‍ക്ക് വാക്‌സിന്‍ എടുക്കാതെ തന്നെ ദുബായിലേക്ക് പ്രവേശിക്കാമെന്ന് വിമാനക്കമ്പനികള്‍ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. 48 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ കൈവശം കരുതണം. ഒപ്പം പുറപ്പെടുന്ന വിമാന്തതാവളത്തില്‍ നിന്നുള്ള കൊവിഡ് റാപ്പിഡ് പരിശോധനാഫലവും നിര്‍ബന്ധമാണ്. അതേസമയം സന്ദര്‍ശ വിസക്കാര്‍ക്ക് യുഎഇയിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only