👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


14 ഓഗസ്റ്റ് 2021

സ്‌കൂളുകളില്‍ പ്രത്യേകം ഇംഗ്ലീഷ് അധ്യാപക തസ്തികകൾ വേണമെന്ന് ഹൈക്കോടതി
(VISION NEWS 14 ഓഗസ്റ്റ് 2021)
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഈ അധ്യയനവർഷം മുതൽ പ്രത്യേകം ഇംഗ്ലീഷ് അധ്യാപക തസ്തികകൾ (എച്ച്എസ്എ) സൃഷ്ടിക്കണമെന്ന് ഹൈക്കോടതി നിർദേശം. തൃശ്ശൂർ , തിരുവല്ല സ്വദേശികൾ നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ഇംഗ്ലീഷ് അധ്യയനത്തിനായി ഇംഗ്ലീഷ് ബിരുദധാരികളെ പ്രത്യേകം തസ്തിക സൃഷ്ടിച്ച് നിയമിക്കുന്നതിനായി കേരള വിദ്യാഭ്യാസ ചട്ടം നേരത്തെ തന്നെ ഭേദഗതി ചെയ്തിരുന്നു.

2002-2003 അക്കാദമിക് വർഷം മുതൽ ഈ ചട്ടം നടപ്പാക്കേണ്ടതായിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി. ഇംഗ്ലീഷ് പഠനത്തിനായി യോഗ്യതയുള്ള അധ്യാപകരെ നിയമിക്കാതെ മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരെക്കൊണ്ട് പഠിപ്പിക്കുന്നതിനാൽ കുട്ടികൾക്ക് ഇംഗ്ലീഷ് ശരിയായ രീതിയിൽ പഠിക്കാൻ കഴിയുന്നില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only