19 ഓഗസ്റ്റ് 2021

ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി യു.എ.ഇ
(VISION NEWS 19 ഓഗസ്റ്റ് 2021)
ഇൻഡിഗോ വിമാനങ്ങൾക്ക് ഒരാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തി യു.എ.ഇ. ഇന്ത്യയിലെ വിമാനത്താവളത്തിൽ നിന്ന് ആർ.ടി.പി. സി.ആർ. ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബായിയിൽ എത്തിച്ചതിനാണ് നടപടി. 48 മണിക്കൂറിനിടെയുള്ള പി.സി.ആർ. ടെസ്റ്റിന് പുറമേ വിമാനത്താവളത്തിൽ നിന്ന് റാപിഡ് പി.സി.ആർ. ടെസ്റ്റ് കൂടി വേണം എന്നാണ് യു.എ.ഇയുടെ ചട്ടം. ഇത് പാലിക്കാതിരുന്നതിനാണ് നടപടി. വിലക്ക് വന്നതോടെ ഇൻഡിഗോ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ യാത്ര പ്രതിസന്ധിയിലായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only