👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


07 ഓഗസ്റ്റ് 2021

ആരാധനാലയങ്ങൾ കരുതലോടെ പ്രവർത്തക്കണം: ഡോ.ഹുസൈൻ മടവൂർ
(VISION NEWS 07 ഓഗസ്റ്റ് 2021)കോവിഡ് ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ലാത്ത സാഹചര്യത്തിൽ ആരാധനായങ്ങൾ പ്രവർത്തിക്കുന്നത് നല്ല കരുതലോടെയും ജാഗ്രതയോടെയുമായിരിക്കണമെന്ന് കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ. ഹുസൈൻ മടവൂർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

പ്രസ്താവനയുടെ പൂർണ്ണരൂപം :-

നിയന്ത്രണങ്ങൾക്ക് വിധേയമായി ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുവാദം ലഭിച്ചിരിക്കുകയാണല്ലോ.
കോവിഡ് വ്യാപനം പൂർണ്ണമായും ഇല്ലാതായിട്ടില്ലെന്ന് നാം മറക്കരുത്. കരുതലും ജാഗ്രതയും കൈവിടരുത്. മസ്ജിദിൽ വരുന്നവർ സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണം .
മാസ്ക് ധരിക്കുക, അകലം പാലിക്കുക, സാനിറ്റെസർ ഉപയോഗിക്കുക, വീട്ടിൽ നിന്ന് വുളു ചെയ്ത് വരിക, സ്വന്തം മുസ്വല്ലകൾ ഉപയോഗിക്കുക തുടങ്ങിയവ പാലിച്ചേ മതിയാവൂ.
അവശരും രോഗികളും രോഗലക്ഷണമുള്ളവരും ഇപ്പോൾ മസ്ജിദിലേക്ക് വരരുത്. 
നിശ്ചിത എണ്ണം ആളുകൾ പ്രവേശിച്ച് കഴിഞ്ഞാൽ മസ്ജിദ് അടച്ചാൽ കമ്മിറ്റിക്കാരോട് കലഹിക്കാതെ തിരിച്ച് പോവണം. ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനായി ആവശ്യമുള്ള സ്ഥലങ്ങളിൽ വേണമെങ്കിൽ ഒന്നിലധികം തവണ ഔദ്യോഗികമായി ജമാഅത്ത് നമസ്കാരം സംഘടിപ്പിക്കാം. ഇപ്പോൾ ജുമുഅ ഇല്ലാത്ത ചെറിയ മസ്ജിദുകളിൽ താൽക്കാലികമായി ജുമുഅ നമസ്കാരം നടത്തുകയുമാവാം. സാധാരണ നമസ്കാരങ്ങൾ പതിനഞ്ച് മിനുട്ട് കൊണ്ടും വെള്ളിയാഴ്ചത്തെ ജുമുഅ ഖുതുബയും നമസ്കാരവും അര മണിക്കൂർ കൊണ്ടും നിർവ്വഹിച്ച് വേഗത്തിൽ പിരിഞ്ഞ് പോവണം. 
മസ്ജിദുകൾ ഇടക്കിടെ വൃത്തിയാക്കുകയും അണുനശീകരണം നടത്തുകയും ചെയ്യാൻ മഹല്ല് കമ്മിറ്റികൾ സംവിധാനമേർപ്പെടുത്തണം.
ഈ കോവിഡ് മഹാമാരിയിൽ നിന്ന് അല്ലാഹു നമ്മെയെല്ലാവരെയും ലോകത്തുള്ള സർവ്വ മനുഷ്യരേയും കാത്ത് രക്ഷിക്കുമാറാവട്ടെ. ആമീൻ.
*ഹുസൈൻ മടവൂർ* 
(ചീഫ് ഇമാം, കോഴിക്കോട് പാളയം ജുമാ മസ്ജിദ് )
O7/08/2021

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only