👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


27 ഓഗസ്റ്റ് 2021

പിതാവിനെ തൃപ്തിപ്പെടുത്തിയില്ലെങ്കിൽ വിവാഹം ബന്ധം വേർപെടുത്തുമെന്ന് ഭർത്താവിന്റെ ഭീഷണി, യുവതി പരാതിയുമായി വനിതാ കമ്മീഷനിൽ
(VISION NEWS 27 ഓഗസ്റ്റ് 2021)
പിതാവിനെ ശാരീരികമായി സന്തോഷിപ്പിച്ചില്ലെങ്കിൽ വിവാഹം ബന്ധം വേർപെടുത്തുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി ഭാര്യ. ബീഹാർ സ്വദേശിനിയായ യുവതിയാണ് വനിതാ കമ്മീഷന് മുന്നിൽ പരാതിയുമായി എത്തിയിരിക്കുന്നത്. ‘അച്ഛൻ ചെറുപ്പമാണ് അദ്ദേഹത്തെ സന്തോഷിപ്പിച്ചില്ലെങ്കിൽ ഡൈവോഴ്സ് ചെയ്യുമെന്ന് ഭർത്താവായ മുഹമ്മദ് ജാഫർ ഭീഷണിപ്പെടുത്തി’ എന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു.

2012 ലായിരുന്നു യുവതിയും മുഹമ്മദ് ജാഫറും തമ്മിലുള്ള വിവാഹം.തുടർന്ന് ജാഫറിനൊപ്പം അയാളുടെ ജോലി സ്ഥലത്തിന് സമീപമായിരുന്നു താമസിച്ചിരുന്നത്.എന്നാൽ അടുത്തിടെ ജാഫറിന്റെ ഉമ്മ മരിച്ചു. തുടർന്ന് ഭാര്യയെ ജാഫർ അയാളുടെ പാട്നയിലെ വീട്ടിൽ താമസിപ്പിച്ചു. ഇക്കാലയളവിൽ ജാഫറിന്റെ പിതാവിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്ന് യുവതി പരാതിയിൽ പറയുന്നു. ഇക്കാര്യം ഭർത്താവിനോടും പറഞ്ഞിരുന്നു.എന്നാൽ നീതിപൂർവമുള്ള ഒരു നടപടിയിലും ഭർത്താവിൽ നിന്നുണ്ടായില്ല.
രണ്ട് വിവാഹം കഴിച്ച വ്യക്തിയാണ് ജാഫറിന്റെ പിതാവ്. ഇയാളുടെ രണ്ട് ഭാര്യമാരും മരണപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഈദ് ആഘോഷത്തിന് ശേഷം ഭർതൃവീട്ടിൽ തങ്ങിയ യുവതിയെ ഭർതൃപിതാവ് വീണ്ടും ഉപദ്രവിച്ചു.

ഇക്കാര്യം ഭർത്താവിനെ അറിയിച്ചപ്പോഴാണ് ആബ(അച്ഛൻ) ചെറുപ്പമാണെന്നും അച്ഛനെ സന്തോഷിപ്പിക്കേണ്ടത് യുവതിയുടെ കടമയാണെന്നും ഭർത്താവ് താക്കീത് ചെയ്തത്. അച്ഛനെ സന്തോഷിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയാൽ വിവാഹ ബന്ധം വേർപെടുത്തു മെന്നായിരുന്നു ഭീഷണി.
ഇതോടെയാണ് നീതി തേടി വനിതാ കമ്മീഷനെ സമീപിക്കാൻ യുവതി തീരുമാനിച്ചത്. ഇത് ഒറ്റപ്പെട്ട സംഭവം അല്ലെന്നും ഇത്തരത്തിൽ നിരവധി പരാതികൾ ലഭിക്കാറുണ്ടെന്നും ബിഹാർ വനിതാ കമ്മീഷൻ വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only