👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

02 ഓഗസ്റ്റ് 2021

സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം നിയന്ത്രിക്കാന്‍ ഈ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാം
(VISION NEWS 02 ഓഗസ്റ്റ് 2021)

 


ഇന്നത്തെ കാലത്ത് എല്ലാവര്‍ക്കും സ്വന്തമായി സ്മാര്‍ട്ട്ഫോണുകള്‍ ഉണ്ടാകും. സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇടയില്‍ പ്രായം ഒരു ഘടകം അല്ലാതായിരിക്കുന്നു. പരിസരബോധം പോലും ഇല്ലാതെ ഫോണിന്റെ മായാലോകത്ത് മുഴുകി ഇരിക്കുന്നവരെ നാം പല പൊതുസ്ഥലങ്ങളിലും കണ്ടിട്ടുണ്ടാകാം. സ്മാര്‍ട്ട്ഫോണ്‍ അഡിക്ഷന്‍ ശാരീരികമായും, മാനസികമായും പല പ്രശ്നങ്ങള്‍ക്കും കാരണമാകാമെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നു. നേരിടുന്ന സ്മാര്‍ട്ട്ഫോണ്‍ അഡിക്ഷന്‍ നിയന്ത്രണവിധേയമാക്കാന്‍ ഇതാ ചില പരിഹാര മാര്‍ഗ്ഗങ്ങള്‍.. ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു നല്ല പരിധി വരെ സ്മാര്‍ട്ട്ഫോണ്‍ ആസക്തിയെ കുറയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

1 - പലപ്പോഴും ഫോണിലേക്ക് നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത് നോട്ടിഫിക്കേഷന്‍ അലര്‍ട്ടുകളാണ്. നോട്ടിഫിക്കേഷന്‍ ശബ്ദം കേള്‍ക്കുമ്പോള്‍ ഫോണ്‍ നോക്കേണ്ട എന്ന് കരുതുന്നവര്‍ പോലും എടുത്ത് നോക്കിപോകും. അങ്ങനെ ഫോണ്‍ എടുക്കുമ്പോള്‍ അത് തിരികെ വെക്കുന്നത് മണിക്കൂറുകള്‍ കഴിഞ്ഞ് ആകാം. അതിനാല്‍ നോട്ടിഫിക്കേഷന്‍ അലര്‍ട്ട് ഓഫ് ചെയ്യുക.

2 - ഫോണ്‍ കൂടുതല്‍ ഉപയോഗിക്കുകയാണ് എന്ന് സ്വയം തിരിച്ചറിയുമ്പോള്‍ സ്വയം ശാസിക്കാന്‍ ശീലിക്കുക. മറ്റ് ഏതെങ്കിലും നല്ല കാര്യത്തിന് വിശ്രമവേളകള്‍ പ്രയോജനപ്പെടുത്തുക. 

3 - അലസതയാണ് പലപ്പോഴും സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ പരമാവധി സമയം തിരക്കില്‍ ആയിരിക്കാന്‍ ശ്രദ്ധിക്കുക. വീട്ടുജോലികള്‍, ഇഷ്ടവിനോദങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ സമയം ചിലവഴിക്കാന്‍ ശ്രമിക്കുക. 

4 - പലരും ഫോണില്‍ മുഴുകി ഇരുന്ന് ഉറക്കം നഷ്ടപ്പെടുത്താറുണ്ട്. ഈ പ്രശ്നം പരിഹരിക്കാന്‍ സ്വയം ശ്രദ്ധിക്കുക. ഉറങ്ങുന്നതിന് മുന്‍പ് ഫോണില്‍ 'ഡോണ്ട് ഡിസ്റ്റര്‍ബ്' മോഡ് ഓണ്‍ ചെയ്യുക. ആദ്യം കുറച്ച് ബുദ്ധിമുട്ട് തോന്നുമെങ്കിലും, ഉറക്കം നന്നാവുന്നതോടെ സ്മാര്‍ട്ട്ഫോണ്‍ അഡിക്ഷന്‍ കുറയുന്നത് അനുഭവപ്പെടും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only