👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

06 ഓഗസ്റ്റ് 2021

കാലിക്കറ്റ്‌ സര്‍വകലാശാല ബിരുദ രജിസ്ട്രേഷന് ഒ.ടി.പി. നിര്‍ബന്ധം
(VISION NEWS 06 ഓഗസ്റ്റ് 2021)




കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള കോളജുകളിലേക്കായി നടത്താനിരിക്കുന്ന ബിരുദ പ്രവേശനത്തിന് ഒ.ടി.പി. നിര്‍ബന്ധം. പ്രവേശന പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ തുടങ്ങുമ്പോള്‍ വിദ്യാര്‍ഥികള്‍ സ്വന്തം മൊബൈല്‍ നമ്പറോ രക്ഷിതാക്കളുടെ നമ്പറോ നല്‍കണം. ഇതിലേക്ക് വരുന്ന ഒ.ടി.പി. നല്‍കിയാല്‍ മാത്രമേ ക്യാപ് ഐഡിയും പാസ് വേഡും ലഭിക്കൂ.

ഒരു മൊബൈല്‍ നമ്പറില്‍ ഒരു വിദ്യാര്‍ഥിക്ക് മാത്രമേ രജിസ്റ്റര്‍ ചെയ്യാനാകൂ. മൊബൈല്‍ നമ്പര്‍ തെറ്റുകയോ മറ്റാരുടേതെങ്കിലും ഉപയോഗിക്കുകയോ ചെയ്യുന്നത് രജിസ്ട്രേഷനെ ബാധിക്കാനിടയുണ്ടെന്ന് പ്രവേശന ഡയറക്‌ട്രേറ്റ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only