👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

30 ഓഗസ്റ്റ് 2021

സിൻസിയർ കർഷക അവാർഡ്
(VISION NEWS 30 ഓഗസ്റ്റ് 2021)മാന്യരെ. മനുഷ്യജീവന്റെ നിലനില്പിന് ഏറ്റവും പ്രധാന പെട്ട ഒന്നാണ് ഭക്ഷണം .ലോകത്ത് ഇന്ന് കഴിക്കുന്ന മുഴുവൻ ഭക്ഷണ പദാർത്ഥങ്ങളും കാർഷിക വൃത്തിയുടെ ഫലമാണ് ..ഇന്ത്യാ മഹാരാജ്യത്തെ മൂന്നിൽ രണ്ട് ഭാഗം ജനങ്ങളുടെയും ഉപജീവന മാർഗം കൃഷിയാണ് . എന്നാൽ ഭൂമിശാസ്ത്രപരമായി കൃഷിക് ഏറ്റവും അനുയോജ്യമായ നമ്മുടെ കേരളം കൃഷിയുടെ കാര്യത്തിൽ വളരെ പിറകിലാണ് . ചരിത്രം പരിശോധിച്ചാൽ കൃഷിയിൽ വളരെ താത്പര്യം കാണിച്ചവരായിരുന്നു, നമ്മുടെ പൂർവീകർ . ഒരുകാലത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിച്ചിരുന്ന നമ്മുടെ നെൽപ്പാടങ്ങളുടെ സ്ഥാനത്ത്,ഇന്ന് മാനം മുട്ടെ വളർന്ന് നിൽക്കുന്ന അംബരചുമ്പികളായ കോൺക്രീറ്റ് കെട്ടിടങ്ങളാണ് നമുക്ക് കാണാൻകഴിയുക.  
അത് കൊണ്ട് തന്നെ ഒരുകാലത്ത് ഏറ്റവും കൂടുതൽ ഭക്ഷ്യ ധാന്യങ്ങൾ കയറ്റുമതി ചെയ്ത നമ്മൾ ഇപ്പൊൾ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നവരായി മാറിയിരിക്കുന്നു. 
കാലത്തിന്റെ കുത്തൊഴിക്കിൽ എവിടയോ വെ ച്ച് അകന്ന് പോയ മലയാളിയുടെ കാർഷിക സംസ്കാരത്തെ നമുക്ക്‌ വീണ്ടെടുക്കേണ്ടതുണ്ട് ......!

കിഴക്കോത്ത് പഞ്ചായത്തിലെ കച്ചേരിമുക്ക് കേന്ദ്രമാക്കി കലാ കായിക സാംസ്കാരിക കാർഷിക മേഖലയുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സിൻസിയർ കച്ചേരിമുക്ക് കാർഷിക മേഖലയിലേക് കിഴക്കോത്ത് പഞ്ചായത്തിൽ നിന്നും കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനും ചെറുകിട കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി, 
കാർഷിക_കാർഷികേതര മേഖലയിലും, 
കച്ചേരിമുക്ക് പ്രദേശത്തിന്റെ ഉന്നമത്തിന് വേണ്ടിയും തന്റെ ജീവിതാ 
ന്ത്യം വരെ പ്രയത്നിച്ച 
ക്ഷീര സംഘതിന്റെ മുൻ പ്രസിഡന്റും , കാർഷിക മേഖലയിലെ നിറ സാനിധ്യവും, സിൻസിയർ കച്ചേരിമുന്റെ മുൻ പ്രസിഡണ്ട് കൂടി ആയിരുന്ന പരേതനായ ശ്രീ എ കെ മൂസ്സ അവർകളുടെ നാമധേയത്തിൽ കിഴക്കോത്ത് പഞ്ചായത്തിലെ മാതൃകാ കർഷകന് സിൻസിയർ കർഷക അവാർഡ് നടത്തി വരുന്ന വിവരം നിങ്ങൾക്ക് അറിയാമല്ലോ... ഈ വർഷത്തെ അവാർഡ് നൽകുന്നതിന്ന് കിഴക്കോത്ത് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന മാതൃക കർഷകരെ നിങ്ങൾക്ക് ഞങ്ങളെ പരിചയപ്പെടുത്താം 

----------------------------- -------
 നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഞങ്ങളെ അറിയിക്കുക : 
സിൻസിയർ പ്രസിഡണ്ട്: കെ കെ വിജയൻ 9747986730
സിൻസിയർ സെക്രട്ടറി : കമറുൽ ഹകീം 9847080830
സിൻസിയർ ട്രഷറർ : അബ്ദുൽ ഗഫൂർ 9656293644

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only