👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


30 ഓഗസ്റ്റ് 2021

മോഷ്ടിച്ച ബൈക്കുമായി യുവാക്കൾ;രക്ഷപ്പെടാനായി പുഴയിൽ ചാടി,കയ്യോടെ പിടികൂടിനാട്ടുകാർ
(VISION NEWS 30 ഓഗസ്റ്റ് 2021)ഉദുമ: മോഷ്ടിച്ച ബൈക്കുമായെത്തിയ യുവാക്കൾ രക്ഷപ്പെടാൻ പുഴയിൽ ചാടി. പിറകെ എത്തിയ പോലീസ് നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും പിടിച്ചു.വിവിധ സ്ഥലങ്ങളിൽനിന്ന് ബൈക്കുകൾ കവർന്ന പള്ളിക്കരയിലെ രമേശൻ, ചെർക്കാപ്പാറയിലെ ഇബ്രാഹിം ബാദുഷ എന്നിവരെയാണ് ബേക്കൽ ഇൻസ്പെക്ടർ യു.പി. വിപിന്റെ നേതൃത്വത്തിലുള്ള പോലീസും നാട്ടുകാരും ചേർന്ന് പിടിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. ബേക്കൽ മലാംകുന്നിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഇവരെ രണ്ടുപേരെയും കണ്ട നാട്ടുകാർ വിവരം ബേക്കൽ പോലീസിൽ അറിയിച്ചു.ഇതിനിടയിൽ രക്ഷപ്പെടാനായി യുവാക്കൾ അടുത്തുള്ള ബേക്കൽ പുഴയിൽ ചാടി. തുടർന്നാണ് നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും പിടിച്ചത്.

ബേഡകം, ചന്തേര, കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനുകളുടെ പരിധികളിൽനിന്ന് ഓരോ ബൈക്ക് വീതം മോഷ്ടിച്ച കാര്യം ഇവർ സമ്മതിച്ചതായി പോലീസ് പറഞ്ഞു. ബേഡകത്തുനിന്ന് മോഷണംപോയ ബൈക്ക് ഇവരിൽനിന്ന് കണ്ടെടുത്തു.ബേക്കൽ സ്റ്റേഷൻ പരിധിയിൽ മൂന്നാംകടവിലുള്ള ഒരാളുടെ 1250 രൂപയും ഒരു മൊബൈൽഫോണും കവർന്നതും ഇവരാണെന്ന് സ്ഥിരീകരിച്ചു.കൂടുതൽ ചോദ്യം ചെയ്യാനായി ഇരുവരെയും ചന്തേര പോലീസ് കസ്റ്റഡിയിലെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only