20 ഓഗസ്റ്റ് 2021

ഓണത്തിന് ശേഷവും റേഷൻ കാർഡ് ഉടമകൾക്ക് കിറ്റ് വാങ്ങാം; ഭക്ഷ്യ മന്ത്രി
(VISION NEWS 20 ഓഗസ്റ്റ് 2021)
ഓണത്തിന് ശേഷവും റേഷൻ കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് വാങ്ങാൻ സൗകര്യമുണ്ടായിരിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജിആർ അനിൽ. ഇന്നലെ വരെ 61ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകി. ഇന്നത്തോടെ അത് 70ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷ.

ചില വ്യാപാരികൾ ഓണക്കിറ്റിനെതിരേ പ്രചാരണം നടത്തുന്നുണ്ടെന്നും അനവാശ്യ വിവാദങ്ങൾക്കില്ലെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ മന്ത്രി സ്വന്തം നാടായ നിറമൺകരയിലെ റേഷൻ കടയിൽ നിന്ന് ഓണക്കിറ്റ് വാങ്ങി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only