👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

06 ഓഗസ്റ്റ് 2021

ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്കുള്ള യാത്രക്കാരെ സ്വീകരിക്കില്ല; ഫ്ളൈ ദുബൈ
(VISION NEWS 06 ഓഗസ്റ്റ് 2021)




ഇന്ത്യയില്‍നിന്നും യു.എ.ഇയിലേക്കുള്ള യാത്രക്കാരെ സ്വീകരിക്കില്ലെന്ന് ഫ്ളൈ ദുബൈ അറിയിച്ചു. ഇന്ത്യയ്ക്കു പുറമെ പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍നിന്നും കമ്പനി സര്‍വീസ് നിര്‍ത്തിവെച്ചിട്ടുണ്ട്.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഈ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരെ സ്വീകരിക്കില്ല. അതേസമയം, ട്രാന്‍സിറ്റ് യാത്രക്കാരെ സ്വീകരിക്കും. മാസങ്ങള്‍ നീണ്ട വിലക്കിനുശേഷം കഴിഞ്ഞ ദിവസം ഇന്ത്യയടക്കം ആറ് രാജ്യങ്ങളില്‍നിന്നുള്ളവരുടെ യാത്രാവിലക്കില്‍ യു.എ.ഇ ഇളവ് വരുത്തിയിരുന്നു. യു.എ.ഇയില്‍ നിന്നും വാക്‌സിന്‍ എടുത്ത യു.എ.ഇ റെസിഡന്റ് വിസയുള്ളവര്‍ക്കാണ് പ്രവേശനം അനുവദിച്ചത്. ഇതിനു പിറകെ യു.എ.ഇ വിമാന കമ്പനികള്‍ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുകയും ചെയ്തിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only