24 ഓഗസ്റ്റ് 2021

ദഹന പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുകയാണോ..? ഈ ഭക്ഷണങ്ങൾ ശീലമാക്കൂ
(VISION NEWS 24 ഓഗസ്റ്റ് 2021)
മാറിയ ഭക്ഷണ രീതിയും ജീവിത ശൈലിയും നമ്മുടെ ആരോ​ഗ്യത്തെ ബാധിച്ചിരിക്കുന്നു എന്നതിൽ തർക്കമില്ല. ദഹന പ്രശ്നങ്ങൾല നേരിടുന്നവരാണ് ഇന്ന് ഭൂരിഭാ​ഗവും. ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചല്‍ തുടങ്ങിയവ ഇവയിലുള്‍പ്പെടും. മരുന്ന് കഴിക്കുന്നതല്ലാതെ ഭക്ഷണത്തിൽ അൽപ്പം ശ്രദ്ധിച്ചാൽ ദഹന പ്രശ്നങ്ങൾ പമ്പ കടക്കും. സംസ്‌കരിച്ച അന്നജമടങ്ങിയ ഭക്ഷണങ്ങൾ,അമിത കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ, കൃത്രിമ ചേരുവകള്‍ ഇവയെല്ലാം ദഹനവ്യവസ്ഥയെ ബാധിക്കും. ഉപ്പ്, പഞ്ചസാര, മറ്റ് രാസവസ്തുക്കള്‍ അടങ്ങിയ ഭക്ഷണങ്ങൾ കുറയ്ക്കുക. ദഹനം എളുപ്പമാക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

തെെര്

ദഹനവ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് സഹായിക്കുന്നു. തൈരിലുള്ള പ്രോബയോട്ടിക്സ് കുടലിന്റെ ആരോ​ഗ്യത്തെ സംരക്ഷിക്കുന്നു. ഇത് കുടൽ രോഗത്തിന്റെ ലക്ഷണങ്ങൾ ലഘൂകരിക്കാനും അൾസർ ഉണ്ടാകുന്നത് കുറയ്ക്കാനും സഹായിക്കുന്നു.

ഇഞ്ചി

ദഹനത്തിന് പ്രധാനമായ ട്രൈപ്സിൻ(trypsin), പാൻക്രിയാറ്റിക് ലിപേസ് (pancreatic lipase) എന്നീ എൻസൈമുകളിലും ഇഞ്ചിയിൽ അടങ്ങിയിരിക്കുന്നു. ഇഞ്ചി കഴിക്കുന്നത് മലബന്ധം തടയാൻ സഹായിക്കുന്നു.

പച്ചക്കറികൾ

ദഹനനാളത്തിലെ പേശികളുടെ സങ്കോചങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ മലബന്ധം ഒഴിവാക്കാൻ സഹായിക്കുന്ന മഗ്നീഷ്യം അടങ്ങിയിട്ടുള്ള പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

വാഴപ്പഴം

ദഹനം സംബന്ധിച്ച എല്ലാ പ്രശ്നങ്ങൾക്കും ഉത്തമ പ്രതിവിധിയാണ് വാഴപ്പഴം. ദിവസേന വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്. പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളാണ് ഇതിനു കാരണമാകുന്നത്.

ജീരകം

ദഹനത്തിന് ഫലപ്രദമായ ഒന്നാണ് ജീരകം. ഭക്ഷണ ശേഷം ജീരക വെള്ളം കുടിക്കുന്നത് ദഹനത്തിന് ഏറ്റവും മികച്ചതാണ്. മാത്രമല്ല, ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിലെ ടോക്‌സിനുകളെ നീക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only