👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

13 ഓഗസ്റ്റ് 2021

ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്യൂ, ഏറ്റവും പുതിയ സിനിമകള്‍ ആസ്വദിക്കൂ ; നൂതന സംവിധാനം ഒരുക്കി ഫസ്റ്റ്ഷോസ് ഒടിടി
(VISION NEWS 13 ഓഗസ്റ്റ് 2021)
പ്രേക്ഷകർക്ക് ഇഷ്ടസിനിമകൾ ആസ്വദിക്കാൻ നൂതനവും ലളിതവുമായ സംവിധാനം അവതരിപ്പിച്ച് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ഫസ്റ്റ്ഷോസ്. ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്തുകൊണ്ട് ഇഷ്ടസിനിമകളും കലാവിരുന്നുകളും സൗകര്യപ്പെടുന്ന സമയങ്ങളിൽ ആസ്വദിക്കാൻ കഴിയുന്ന സംവിധാനം ആണ് ഇപ്പോൾ ഫസ്റ്റ്ഷോസ് ഒരുക്കുന്നത്. ക്യൂ ആര്‍ കോഡ് സംവിധാനം പ്രയോജനപ്പെടുത്തുന്ന ആദ്യ മലയാള ഒടിടി പ്ലാറ്റ്ഫോം ആണ് ഫസ്റ്റ്ഷോസ്. ഫസ്റ്റ്ഷോസ് പുതുമകളും പ്രത്യേക ഓഫറുകളും കൊണ്ടുവന്ന് തങ്ങളുടെ വ്യത്യസ്തത എന്നും വിളിച്ചോതാറുണ്ട്. ഓണം പ്രമാണിച്ച് അവതരിപ്പിക്കുന്ന പ്രത്യേക ഓഫറുകൾക്ക് പിന്നാലെയാണ് ഫസ്റ്റ്ഷോസ് ക്യൂ ആര്‍ കോഡ് സംവിധാനം നടപ്പിലാക്കുന്നത്.

ഫസ്റ്റ്ഷോസ് ഇപ്പോൾ മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ഉള്ള എഴുന്നൂറിലധികം സിനിമകൾക്ക് പുറമേ ആഫ്രിക്കൻ, ഫ്രഞ്ച്, നേപ്പാളീസ്, കൊറിയൻ, ഫിലിപ്പീൻസ്, ചൈനീസ് ഭാഷകളിലുള്ള നൂറുകണക്കിന് സിനിമകളും സിനിമ ആസ്വാദകരുടെ മുന്നിൽ എത്തിക്കുന്നു. നൂറ്റിയെഴുപത് രാജ്യങ്ങളിലെ പ്രാദേശിക കറൻസി പേയ്‌മെന്റ് ഗേറ്റ്വേകളുടെ പിന്തുണ ലഭിച്ചതോടെ ലോകത്തോട്ടാകെയുള്ള പ്രേക്ഷകർക്ക് ഫസ്റ്റ്ഷോസ് വഴി ഒട്ടനവധി ഷോകളും സിനിമകളും ലഭ്യമാകുന്നു. 

ഫസ്റ്റ്ഷോസ് ഭക്തിഗാനങ്ങൾ, ചലച്ചിത്ര സംഗീത വീഡിയോകൾ, മ്യൂസിക്കൽ ബാൻഡുകളുടെ പരിപാടികൾ, ടെലിവിഷൻ സീരിയലുകൾ, വെബ്ബ് സിരീസുകൾ, ഇന്ത്യൻ ചാനലുകളുടെ ഹാസ്യപരിപാടികൾ, ഹൃസ്വചിത്രങ്ങൾ, ഡോക്യൂമെന്ററികൾ, സ്റ്റേജ് നാടകങ്ങൾ, ലോകോത്തര പാചക പരിപാടികൾ, പ്രതിവാര - മാസ ജാതക പ്രവചനങ്ങൾ, തത്സമയ വാർത്ത ചാനലുകൾ എന്നിവയെല്ലാം ഉൾപ്പെടുന്ന ഒരു വലിയ ദൃശ്യവിസ്മയം തന്നെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തങ്ങളുടെ ഉപയോക്താക്കൾക്കായി അണിയിച്ചൊരുക്കിയിട്ടുണ്ട്. അമേരിക്കൻ കമ്പനിയായ ഫസ്റ്റ്ഷോസിന് കേരളത്തിൽ കൊച്ചിയിലും തൃശ്ശൂരും ഓഫീസുകളുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only