15 ഓഗസ്റ്റ് 2021

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യദിനാശംകൾ നേർന്ന് ജോ ബൈഡൻ
(VISION NEWS 15 ഓഗസ്റ്റ് 2021)
75-ാം സ്വാതന്ത്യദിനം ആഘോഷിക്കുന്ന ഇന്ത്യക്ക് ആശംസകൾ നേർത്ത് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ട്വിറ്ററിലൂടെയാണ് ജോ ബൈഡന്റെ ആശംസ.

ബൈഡന്റെ വാക്കുകൾ:
മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ 1947ൽ ഇന്ത്യ സ്വാതന്ത്ര്യം നേടി. അന്ന് മുതൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ദൃഢമായി തുടരുന്നു. നാല് ദശലക്ഷം ഇന്ത്യൻ-അമേരിക്കൻ ജനങ്ങൾ ഉൾപ്പെടെ അവരുടെ പങ്കാളിത്തം ശക്തിപ്പെടുത്തി.

ലോകത്തിന് പ്രചോദനമാകുന്ന ജനതയുടെ ഇഷ്ടത്തെ മാനിക്കുന്നതിനുള്ള അടിസ്ഥാനപരമായ പ്രതിബദ്ധതയാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രത്യേക ബന്ധത്തിന് കാരണം. മഹാത്മാ ഗാന്ധിയുടെ അഹിംസയുടെ സന്ദേശത്താൽ നയിക്കപ്പെട്ട രാജ്യമാണ് ഇന്ത്യ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only