👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


13 ഓഗസ്റ്റ് 2021

ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ ഫ്ളാഗ് ഓഫ് ചെയ്തു
(VISION NEWS 13 ഓഗസ്റ്റ് 2021)
ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കുകയെന്ന ആഹ്വാനവുമായി ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്ണിന് തുടക്കമായി. കേന്ദ്ര കായികമന്ത്രാലയമാണ് റണ്ണിന് തുടക്കമിട്ടത്. കായിക വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറാണ് കൂട്ടയോട്ടം ഫ്ളാഗ് ഓഫ് ചെയ്തത്. സഹമന്ത്രി നിസിത് പ്രാമാണികും ചടങ്ങിൽ പങ്കെടുത്തു.

സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം പ്രമാണിച്ച് നടക്കുന്ന അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ഫിറ്റ് ഇന്ത്യ സന്ദേശവും നൽകുന്നതെന്ന് അനുരാഗ് ഠാക്കൂർ പറഞ്ഞു. കായിക ഭാരതം ഏറെ അഭിമാനിക്കുന്ന നാളുകളിലൂടെയാണ് കടന്നുപോകുന്നത്. ഒളിമ്പിക്‌സിലെ വിജയം രാജ്യത്തെ യുവാക്കളിൽ കായികസംസ്‌കാരം വളർത്താൻ ഏറെ പ്രയോജനകരമാണ്. എല്ലാ താരങ്ങളേയും അവരുടെ സംസ്ഥാനങ്ങളും ഗ്രാമവും നഗരവും സ്വീകരിച്ചത് ഇന്ത്യൻ ജനത ഏറെ ആവേശത്തോടെയാണ് കാണുന്നതെന്നും കായികമന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only