👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


04 ഓഗസ്റ്റ് 2021

ഇംഗ്ലണ്ട് - ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം
(VISION NEWS 04 ഓഗസ്റ്റ് 2021)

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. നോട്ടിംഗ്‌ഹാമിലെ ട്രെൻ്റ് ബ്രിഡ്ജിലാണ് പരമ്പരയിലെ ആദ്യ മത്സരം അരങ്ങേറുക. ഇന്ത്യൻ സമയം വൈകിട്ട് 3.30ന് മത്സരം ആരംഭിക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് രണ്ടാം എഡിഷനിലെ ആദ്യ പരമ്പര കൂടിയാണ് ഇത്. കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഫൈനലിലെത്തിയിരുന്നു.

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പേസ് ബൗളർക്ക് പകരം രവീന്ദ്ര ജഡേജയെ കളിപ്പിക്കാനുള്ള തീരുമാനത്തിന് സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത്. അതുകൊണ്ട് തന്നെ നാല് സ്പെഷ്യലിസ്റ്റ് പേസർമാരുമായി ഇന്ത്യ ഇന്ന് കളിക്കാനിറങ്ങിയേക്കാം. എന്നാൽ, സന്നാഹ മത്സരത്തിൽ ബാറ്റുകൊണ്ട് തകർപ്പൻ പ്രകടനം നടത്തിയ ജഡേജയെ മാറ്റിനിർത്തി ഒരു ഫൈനൽ ഇലവൻ ഇന്ത്യ പരീക്ഷിക്കുമോ എന്നതും സംശയമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only