19 ഓഗസ്റ്റ് 2021

ജമ്മുവിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
(VISION NEWS 19 ഓഗസ്റ്റ് 2021)




ജമ്മുവിൽ വീണ്ടും ഏറ്റുമുട്ടൽ. ജമ്മുകശ്മീരിലെ രജൗരി ജില്ലയിൽ ഭീകരരും സുരക്ഷാസേനയും തമ്മിലാണ് ഏറ്റുമുട്ടൽ. തനമണ്ടി പ്രദേശത്താണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഓഗസ്റ്റ് ആറിന് തനമണ്ടിയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചിരുന്നു. ഇതേ പ്രദേശത്താണ് വീണ്ടും ഏറ്റുമുട്ടൽ നടക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only