👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


25 ഓഗസ്റ്റ് 2021

കർണ്ണാടകത്തിന് പിന്നാലെ നിയന്ത്രണങ്ങൾ കർശനമാക്കി തമിഴ്‌നാടും ; കേരളത്തിൽ നിന്നുള്ള യാത്രക്കാര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍
(VISION NEWS 25 ഓഗസ്റ്റ് 2021)
സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തമിഴ്നാടും.കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് ഹാജരാക്കുകയോ, രണ്ട് ഡോസ് വാക്‌സിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയോ വേണം. അല്ലാത്ത പക്ഷം അതിര്‍ത്തി കടക്കാനാകില്ല. സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം ഇ പാസും നിര്‍ബന്ധമാണ്.

കേരള-തമിഴ്‌നാട് അതിര്‍ത്തിയായ കോട്ടവാസലില്‍ നിയന്ത്രണങ്ങള്‍ അറിയിച്ചുകൊണ്ടുള്ള മുന്നറിയിപ്പ് ബോര്‍ഡ് തമിഴ്‌നാട് സ്ഥാപിച്ചു കഴിഞ്ഞു. മലയാളം, കൂടാതെ തമിഴ്, ഇംഗ്ലീഷ് ഭാഷകളിലാണ് മുന്നറിയിപ്പ് സന്ദേശമുള്ളത്. ആര്യങ്കാവ് ഔട്ട്‌പോസ്റ്റിനോട് ചേര്‍ന്നാണ് പൊലീസ്, റവന്യു വകുപ്പ് പരിശോധന നടത്തുന്നത്.അതേസമയം കേരളത്തിലേക്കുള്ള പ്രവേശനത്തിന് ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഇ പാസും മാത്രമാണ് സംസ്ഥാനത്തെ പൊലീസ് അധികൃതർ ആവശ്യപ്പെടുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only