👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

13 ഓഗസ്റ്റ് 2021

രാജ് കുന്ദ്രക്ക് ജാമ്യം നൽകരുതെന്ന് മുംബെെ പൊലീസ്
(VISION NEWS 13 ഓഗസ്റ്റ് 2021)
അശ്ലീല ചിത്രം നിർമ്മിച്ചതിന് അറസ്റ്റിലായ ബിസിനസുകാരനും നടി ശില്പ്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രക്ക് ജാമ്യം നൽകരുതെന്ന് മുംബൈ പൊലീസ്. ജാമ്യം ലഭിച്ചാൽ നീരവ് മോദിയെപ്പോലെ കുന്ദ്രയും രാജ്യം വിടാനുള്ള സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ജാമ്യം നൽകുന്നതു സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും മുംബൈ പൊലീസ് വ്യക്തമാക്കി. ജാമ്യം ലഭിച്ചാൽ കുറ്റം വീണ്ടും ചെയ്തേക്കുമെന്നും പൊലീസ് കോടതിയെ അറിയിച്ചു. കേസ് ഓഗസ്റ്റ് 20-ന് പരിഗണിക്കും.

ഏപ്രിലിൽ ഫയൽചെയ്ത എഫ്ഐആറിൽ തന്റെ പേരില്ലായിരുന്നുവെന്നാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കുന്ദ്രയുടെ വാദം. അന്നത്തെ കുറ്റപത്രത്തിൽ പേരുള്ളവർ ഇപ്പോൾ ജാമ്യംനേടി പുറത്തുനടക്കുകയാണെന്നും കുന്ദ്ര കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ പറയുന്നു.കഴിഞ്ഞ മാസമായിരുന്നു അശ്ലീല ചിത്ര നിര്‍മ്മാണകേസില്‍‍ കുന്ദ്രയെ അറസ്റ്റ് ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only