26 ഓഗസ്റ്റ് 2021

മരിച്ചിട്ടില്ല, വാർത്തകൾ തെറ്റ്; പ്രതികരണവുമായി അഫ്ഗാൻ മാധ്യമ പ്രവർത്തകൻ
(VISION NEWS 26 ഓഗസ്റ്റ് 2021)

തന്നെ താലിബാൻ വധിച്ചു എന്നതരത്തിൽ പുറത്തുവന്ന വാർത്തകൾ തെറ്റാണെന്നും മർദ്ദിക്കുക മാത്രമാണ് ചെയ്തതെന്നും ടോളോ ന്യൂസ് ചാനൽ റിപ്പോർട്ടർ സിയാർ യാദ്. സിയാർ യാദിനെ കൊലപ്പെടുത്തിയതായി ആദ്യം അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ തനിക്ക് മർദ്ദനമേൽക്കുകയേ ചെയ്തിട്ടുള്ളൂവെന്നും ജീവനോടെയുണ്ടെന്നും സിയാർ യാദ് തന്നെ ട്വീറ്റ് ചെയ്തു. ഹാജി യാക്കൂബ് പ്രവിശ്യയിൽ ദാരിദ്ര്യവും തൊഴിലില്ലായ്മയും റിപ്പോർട്ട് ചെയ്യുന്നതിനിടെ സിയാറിനെയും ക്യാമറാമാനെയും താലിബാൻ ആക്രമിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only