👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

04 ഓഗസ്റ്റ് 2021

കേരളത്തിൽനിന്ന്​ വരുന്നവർക്ക്​ ആർടിപിസിആർ നിർബന്ധമാക്കി ഗോവ
(VISION NEWS 04 ഓഗസ്റ്റ് 2021)
കേരളത്തിൽനിന്ന്​ വരുന്നവർക്ക്​ ആർ.ടി.പി.സി.ആർ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ ​നിർബന്ധമാക്കി ഗോവയും. തമിഴ്​നാട്​, കർണാടക എന്നീ സംസ്​ഥാനങ്ങൾ നേരത്തെ ഇത്തരത്തിൽ ഉത്തരവിറക്കിയിരുന്നു. ഗോവയിൽ പ്രവേശിക്കുന്നതിൻറെ​ 72 മണിക്കൂറിനുള്ളിൽ എടുത്ത പരിശോധന ഫലമാണ്​ സ്വീകരിക്കുകയെന്ന്​ അധികൃതർ അറിയിച്ചു.

നേരത്തെ ഗോവ സർക്കാർ റാപ്പിഡ് ആൻറിജൻ ടെസ്റ്റ് റിപ്പോർട്ടുകൾ സ്വീകരിച്ചിരുന്നു. എന്നാൽ, കേരളത്തിൽ കോവിഡ്​ കേസുകൾ വർധിച്ചതോടെ പുതിയ ഉത്തരവിറക്കുകയായിരുന്നു. കാസിനോകൾ, റിവർ ക്രൂയിസുകൾ, വാട്ടർ പാർക്കുകൾ, സ്​പാ, ഹാൾ, മൾട്ടിപ്ലക്​സുകളിലെ വിനോദ കേന്ദ്രങ്ങൾ എന്നിവയും അടച്ചിടുമെന്ന്​ ഉത്തരവിൽ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only