👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


26 ഓഗസ്റ്റ് 2021

വീണ്ടും താലിബാൻ ക്രൂരത; മാധ്യമ പ്രവർത്തകനെ വധിച്ചു
(VISION NEWS 26 ഓഗസ്റ്റ് 2021)
അഫ്ഗാനിൽ ക്രൂരത തുടർന്ന് താലിബാൻ. മാധ്യമ പ്രവർത്തകനെ താലിബാൻ അടിച്ച് കൊന്നു. ടോളോ ന്യൂസ് ചാനൽ റിപ്പോർട്ടർ സിയാർ യാദിനെയാണ് കൊന്നത്. ഹാജി യാക്കൂബ് പ്രവിശ്യയിൽ ദാരിദ്ര്യവും തൊഴിലില്ലായ്മയും റിപ്പോർട്ട് ചെയ്യുന്നതിനിടെ സിയാറിനെയും ക്യാമറാമാനെയും താലിബാൻ ആക്രമിക്കുകയായിരുന്നു. അക്രമണത്തിൽ ക്യാമറമാനും പരിക്കേറ്റു. സിയാറിൻ്റെ മരണ വിവരം ടോളോ ന്യൂസ് ചാനൽ തന്നെയാണ് പുറത്ത് വിട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only