23 ഓഗസ്റ്റ് 2021

കെ.എൻ.എം-ഐ.എസ്‌.എം. വിദ്യാഭ്യാസ അവാർഡ് ദാനം നടത്തി
(VISION NEWS 23 ഓഗസ്റ്റ് 2021)


ഓമശ്ശേരി:പുത്തൂർ പ്രദേശത്ത് നിന്ന് എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക്‌ പുത്തൂർ യൂണിറ്റ്‌ കെ.എൻ.എം,ഐ.എസ്.എം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ അവാർഡ് ദാനം നടത്തി.

ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉത്ഘാടനം  ചെയ്തു.കെ.എൻ.എം യൂണിറ്റ്‌ പ്രസിഡണ്ട് പി.ടി.അബ്ദുൽ അലി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ,കെ.എൻ.എം.മണ്ഡലം സെക്രട്ടറി എം.സി.അബൂബക്കർ മദനി,ഐ.എസ്.എം ജില്ലാ സമിതിയംഗം പി.ഹാഫിദുർറഹ്മാൻ മദനി, മണ്ഡലം ട്രഷറർ അസീൽ കൊടുവള്ളി,ഇഖ്‌രിമത് മദനി,എൻ.ടി അബ്ദു ശുക്കൂർ,പി.പി.മൻസൂർ,പി.ടി റസിയ,ടി.പി.സനാബിൽ പ്രസംഗിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only