👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

30 ഓഗസ്റ്റ് 2021

ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ മോഡല്‍ പരീക്ഷകള്‍ നാളെ ആരംഭിക്കും
(VISION NEWS 30 ഓഗസ്റ്റ് 2021)

സംസ്ഥാനത്ത് ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ മോഡല്‍ പരീക്ഷകള്‍ നാളെ ആരംഭിക്കും. ഈ മാസം ആദ്യവാരം തന്നെ പരീക്ഷകളുടെ ടൈംടേബിള്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരുന്നു. നാളെ മുതല്‍ സെപ്തംബര്‍ നാലുവരെയാണ് മോഡല്‍ പരീക്ഷ. കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് പരീക്ഷകള്‍ നടത്തുന്നത്. 4.35 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്.

സെപ്തംബര്‍ ഏഴുമുതല്‍ 16 വരെ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷയും നടക്കും. 2,3,4 തിയതികളില്‍ പൊതുജനപങ്കാളിത്തത്തോടെ ക്ലാസ്മുറികള്‍ ശുചീകരിക്കും. പരീക്ഷാ കേന്ദ്രങ്ങളില്‍ തെര്‍മല്‍ സ്‌കാനറും സാനിറ്റൈസറും ഉറപ്പു വരുത്തും. പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് മന്ത്രി വി.ശിവന്‍കുട്ടി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only