05 ഓഗസ്റ്റ് 2021

ബിടെക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
(VISION NEWS 05 ഓഗസ്റ്റ് 2021)
സംസ്ഥാന സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ ബിടെക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 53.40 ശതമാനമാണ് വിജയം. 28,424 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 14,743 പേർ വിജയിച്ചു.

ഇലക്ട്രോണിക്സ് വിഭാഗത്തിലാണ് വിജയം കൂടുതൽ. പെൺകുട്ടികളാണ് വിജയശതമാനത്തിൽ മുന്നിൽ. വിജയ ശതമാനം 65.57. ആൺകുട്ടികളുടെ വിജയശതമാനം 42.97 ശതമാനമാണ്. വിജയിച്ച 14,743 പേരിൽ 3008 വിദ്യാർഥികൾ ബി.ടെക്. ഓണേഴ്സ് ബിരുദത്തിന് അർഹരായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only