👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

07 ഓഗസ്റ്റ് 2021

ജമ്മു കശ്മീരില്‍ ഭീകരനെ വധിച്ച്‌ സുരക്ഷാസേന
(VISION NEWS 07 ഓഗസ്റ്റ് 2021)

ജമ്മു കശ്മീരിലെ ബഡ്ഗാം ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു എ.കെ. 47 തോക്കും പിസ്റ്റലും കണ്ടെടുത്തിട്ടുണ്ട്.

കശ്മീരിലെ മോച്ച്‌വാ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. സംഭവസ്ഥലത്ത് കൂടുതല്‍ ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് കശ്മീര്‍ പൊലീസ് അറിയിച്ചു. പൊലീസും സുരക്ഷാസേനയും സംയുക്തമായാണ് ഏറ്റുമുട്ടല്‍ പങ്കെടുക്കുന്നത്.

ഇന്നലെ രജൗരിയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിനിടെ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. താനാമന്ദി വനത്തിനുള്ളില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഭീകരര്‍. രഹസ്യ വിവരത്തെ തുടര്‍ന്നാണ് സുരക്ഷാസേന തെരച്ചിലിനായി വനത്തില്‍ എത്തിയത് നാല് ഭീകരരുള്ള സംഘമാണ് വനത്തില്‍ ഉണ്ടായിരുന്നതെന്നും ഇവരില്‍ രണ്ട് പേര്‍ വിദേശികളാണെന്നും പൊലീസ് അറിയിച്ചു.l

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only