👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


31 ഓഗസ്റ്റ് 2021

അഞ്ച് സ്മാർട്ട്ഫോണുകളുടെ വില കൂട്ടി റിയൽമി; പുതുക്കിയ വില ഇങ്ങനെ
(VISION NEWS 31 ഓഗസ്റ്റ് 2021)





പ്രമുഖ സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ റിയൽമി പുതുതായി വിപണിയിലെത്തിച്ച അഞ്ചോളം സ്മാർട്ട് ഫോണുകളുടെ വില വർധിപ്പിച്ചു. റിയൽ‌മി 8, റിയൽ‌മി 8 5ജി, റിയൽ‌മി C11 (2021), റിയൽ‌മി C21, റിയൽ‌മി C25s എന്നീ സ്മാർട്ട്ഫോണുകളുടെ വിലയാണ് 1,500 രൂപ വരെ റിയൽമി വർധിപ്പിച്ചിരിക്കുന്നത്. റിയൽ‌മി C11 (2021)ന്റെ വില 300 രൂപ വർധിപ്പിച്ചപ്പോൾ റിയൽ‌മി C21, റിയൽ‌മി C25s എന്നീ ഫോണുകളുടെ വില 500 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. 

റിയൽ‌മി 8, റിയൽ‌മി 8 5ജി ഫോണുകളുടെ വില അതെ സമയം 1,500 രൂപ വർധിപ്പിച്ചിട്ടുണ്ട്. ഓഫ്‌ലൈൻ സ്റ്റോറുകളിലും ഫ്ലിപ്പ്കാർട്ട്, റിയൽമി വെബ്‌സൈറ്റുകളിലും പുതിയ വില ലിസ്റ്റ് ചെയ്തിട്ടുണ്ട്.റിയൽമി 8ന്റെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിൻ്റെ വില 14,499 രൂപയിൽ നിന്നും 15,999 രൂപയിലേക്ക് ഉയർന്നു. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന്റെ വില 15,499 രൂപയിൽ നിന്ന് 16,999 രൂപയായും, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന്റെ വില 16,499 രൂപയിൽ നിന്നും 17,999 രൂപയായും കൂടിയിട്ടുണ്ട്.

റിയൽ‌മി 8 5ജി - 13,999 രൂപയായിരുന്ന 4 ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന് ഇപ്പോൾ 15,499 രൂപയാണ് വില. 4 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റുകളുടെ വില യഥാക്രമം 14,999, 16,499 എന്നീ വിലകളിൽ നിന്നും 16,499 രൂപയിലേക്കും 18,499 രൂപയിലേക്കുമാണ് വർധിപ്പിച്ചിരിക്കുന്നത്.

6,999 രൂപ വിലയുണ്ടായിരുന്ന റിയൽമി C11 (2021)ന്റെ 2 ജിബി റാം + 32 ജിബി സ്റ്റോറേജ് വേരിയന്റിന് 7,299 രൂപയാണ് പുതിയ വില. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന്റെ വില 8,499 രൂപയിൽ നിന്നും 8,799 രൂപയാക്കി. 3 ജിബി റാം + 32 ജിബി സ്റ്റോറേജ് വേരിയന്റിൻ്റെ വില 8,499 രൂപയിൽ നിന്നും 8,999 രൂപയിലേക്ക് കയറി. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിൻ്റെ വില അതെ സമയം 9,499 രൂപയിൽ നിന്നും 9,999 രൂപയായി .

റിയൽ‌മി C25s - 10,999 രൂപയായിരുന്ന റിയൽ‌മി C25sന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിൻ്റെ വില 10,999 രൂപയിലേക്കാണ് വർധിപ്പിച്ചത്. 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിൻ്റെ വില അതെ സമയം 11,499 രൂപയിൽ നിന്നും 11,999 രൂപയാക്കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only