👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


13 ഓഗസ്റ്റ് 2021

മലയാളികൾ ദിവസം കുടിക്കുന്നത് അഞ്ചുലക്ഷം ലിറ്ററിലധികം മദ്യം
(VISION NEWS 13 ഓഗസ്റ്റ് 2021)

കൊച്ചി: മലയാളികൾ ഒരുദിവസം കുടിക്കുന്ന ശരാശരി മദ്യം അഞ്ചുലക്ഷം ലിറ്ററിലധികം. ഇത്രത്തോളംതന്നെ ബിയറും ദിവസം അകത്താക്കുന്നുണ്ട്. ഇതിനുപുറമേ ദിവസവും മൂവായിരം ലിറ്ററിലധികം വൈനും മലയാളികൾ കുടിച്ചുതീർക്കും. ബിവറേജസ് കോർപ്പറേഷൻ വിവരാവകാശപ്രകാരം നൽകിയ കണക്കുകളാണ് ഇതിന്‌ അടിസ്ഥാനം. കൊച്ചിയിലെ പ്രോപ്പർ ചാനൽ പ്രസിഡന്റ് എം.കെ. ഹരിദാസാണ് വിവരങ്ങൾ തേടിയത്.

ബിവറേജസിന്റെ 265 ഔട്ട് ലെറ്റുകൾ, കൺസ്യൂമർ ഫെഡിന്റെ ഔട്ട് ലെറ്റുകൾ, 740 ബാറുകൾ വഴിയാണ് ഇത്രയും മദ്യം വിറ്റത്. അഞ്ചുവർഷം 94.22 കോടി ലിറ്റർ മദ്യം വിറ്റെങ്കിലും ഇതിൽനിന്ന് സർക്കാരിനുലഭിച്ച ലാഭം എത്രയെന്നുവ്യക്തമല്ല. 2016-17-ൽ 85.93 കോടിയും 2017-18 വർഷം 100.54 കോടിയും ലാഭംകിട്ടി. ബാക്കിവർഷത്തെ ലാഭം കണക്കാക്കുന്നതേയുള്ളൂ. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 47,624 കോടിയുടെ മദ്യം വിറ്റപ്പോൾ സർക്കാരിനു കിട്ടിയ ലാഭം 503.52 കോടിയാണ്.

2016 മേയ് മുതൽ 2021 മേയ് വരെ ബിവറേജസ് കോർപ്പറേഷൻ വിറ്റത്(ലിറ്റർ)

മദ്യം- 94,22,54,386.08

ബിയർ- 42,23,86,768.35

വൈൻ- 55,57,065.53

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only