👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


27 ഓഗസ്റ്റ് 2021

കുരങ്ങു ശല്യം: കർഷകർ ഫോറസ്റ്റ് ഓഫിസിനു മുന്നിൽ ധർണ്ണ നടത്തി
(VISION NEWS 27 ഓഗസ്റ്റ് 2021)

താമരശ്ശേരി: കുരങ്ങു ശല്യത്തിൽനിന്ന് കാർഷിക വിളകൾക്ക് സംരക്ഷണം നൽകണുണാവശ്യപ്പെട്ടുകൊണ്ട് താമരശ്ശേരി ഫോറസ്റ്റ് ഓഫിസിന് മുന്നിൽ കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി.മലയോര മേഖലകളിൽ കൃഷി നശിപ്പിക്കുന്ന കുരങ്ങൻമാരുടെ ശല്യം അനുദിനം വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. തെങ്ങിൻ്റെ കരിക്ക്, മച്ചിങ്ങ, വാഴ തുടങ്ങിയവയ്ക്ക് പുറമെ മറ്റു ഫലവൃക്ഷങ്ങളുടെ വിളകളും വ്യാപകമായി കുരങ്ങുകൾ നശിപ്പിക്കുന്നു. ഈ പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണണമെന്നു ആവശ്യപ്പെട്ട് കൊണ്ടാണ് കർഷകർ ധർണ്ണാസമരം നടത്തിയത്.ധർണ്ണ കട്ടിപ്പാറ സഹകരണ ബാങ്ക് പ്രസിഡണ്ട് കെ.ആർ.രാജൻ ഉദ്ഘാടനം ചെയ്തു.കർഷക കൂട്ടായ്മ കൺവീനർ രാജു ജോൺ അധ്യക്ഷത വഹിച്ചു.കെ.വി.സെബാസ്റ്റ്യൻ .അഡ്വ.സുമൻ നെടുങ്ങാടൻ, ഷാൻ കട്ടിപ്പാറ, എൻ.പി.കുഞാലിക്കുട്ടി, കെ.ആർ മനോജ്, വി.ജെ.ഇമ്മാനുവേൽ, സലിം പുല്ല ടി, സജി ടോപ്പാസ് എന്നിവർ സംസാരിച്ചു. ജോഷി ജോസഫ് , റെജി മാത്യു,ബിജു ഓരിൽ, കെ.വി.ബാബു.എൻ.വി.ജോർജ് ,ജോൺ പറപ്പള്ളി എന്നിവർ സമരത്തിന് നേതൃത്വം നൽകി.ധർണ്ണക്ക് ശേഷം ഫോറസ്റ്റ് റെയിഞ്ച് ഓഫിസർക്ക് കട്ടിപ്പാറ സംയുക്ത കർഷക കട്ടായ്മ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only