👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


18 ഓഗസ്റ്റ് 2021

നീതി പീഠത്തിന് നന്ദി; ഏഴ് വർഷം നീണ്ട വേട്ടയാടൽ അവസാനിച്ചുവെന്ന് ശശി തരൂർ
(VISION NEWS 18 ഓഗസ്റ്റ് 2021)
സുനന്ദ പുഷ്കർ കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി ശശി തരൂർ എംപി. നീതി പീഠത്തിന് നന്ദി, ഏഴ് വർഷം നീണ്ട പീഠനം അവസാനിച്ചുവെന്നും ശശി തരൂർ. തരൂരിന് മേൽ ആത്മഹത്യാ പ്രേരണാകുറ്റം നിലനിൽക്കില്ലെന്ന് ഡൽഹി റോസ് അവന്യു കോടതിയാണ് വിധി പറഞ്ഞത്.2014 ജനുവരി 17നാണ് ഡൽഹിയിലെ ലീലാ പാലസ് ഹോട്ടലിൽ സുനന്ദ പുഷ്ക്കറിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സുനന്ദയുടെ മരണം ഉറക്കഗുളികയ്ക്കു സമാനമായ മരുന്നുഗുളികകൾ അമിതമായി കഴിച്ചതിനാലാണെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ 12 മുറിവുകളുണ്ടെന്നും ഇവയിൽ ചിലത് പല്ലും നഖവുംകൊണ്ടുള്ളതാണെന്നും റിപ്പോര്‍ട്ടിൽ ഉണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only