👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

04 ഓഗസ്റ്റ് 2021

ചുരത്തിൽ വീണ്ടും വാഹനാപകടം, ബൈക്ക് യാത്രക്കാരന് പരിക്ക്
(VISION NEWS 04 ഓഗസ്റ്റ് 2021)

അടിവാരം: താമരശ്ശേരി ചുരത്തില്‍ വീണ്ടും വാഹനാപകടം.കേടായ കാറുമായി ചുരിമിറങ്ങുകയായിരുന്ന ക്രെെനിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ അതേദിശയില്‍ വന്ന ബെെക്ക് ക്രെെനില്‍ തട്ടിയാണ് അപകടമുണ്ടായത്.
മുക്കം മണാശ്ശേരി സ്വദേശി നന്ദു കെെതൂരിനാണ് പരിക്കേറ്റത്.


രാവിലെ ബസ്സുംലോറിയും കൂട്ടിയിടിച്ചതിനെതുടര്‍ന്നണ്ടായ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പോലീസും,ചുരംസംരക്ഷണസമിതി പ്രവര്‍ത്തകരും ശ്രമിക്കുന്നതിനിടയിലാണ് വീണ്ടും അപകടമുണ്ടായത്.പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only