29 ഓഗസ്റ്റ് 2021

ഭ‍ർത്താവിനോട് പിണങ്ങി രണ്ട് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അമ്മ
(VISION NEWS 29 ഓഗസ്റ്റ് 2021)
തമിഴ്നാട്ടിൽ അമ്മ രണ്ട് വയസുകാരനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തമിഴ്‌നാട് സെൻഞ്ചിയിൽ ആണ് സംഭവം. യുവതി തന്നെയാണ് വീഡിയോ പകർത്തിയത്. ഭർത്താവിനോടുള്ള ദേഷ്യത്തിന് സ്വന്തം കുഞ്ഞിന്റെ മുഖത്ത് ചുരുട്ടിപ്പിടിച്ച മുഷ്ടികൾ കൊണ്ട് യുവതി പലതവണ ഇടിക്കുകയായിരുന്നു. കുഞ്ഞിന്റെ മുഖത്ത് ഇടിക്കുകയും തൂക്കിയെടുത്ത് വലിക്കുന്നതും വീഡിയോയിൽ കാണാം. കുഞ്ഞിൻ്റെ വായിൽ നിന്ന് രക്തം വരുന്നതടക്കമുള്ള ദൃശ്യം വീഡിയോയിൽ പക‍ർത്തി. ഇവർക്കെതിരെ പൊലീസ് കേസെടുത്തു. ഭർത്താവുമായി വഴക്കിട്ടതിനെ തുടർന്നാണ് കുഞ്ഞിനെ ക്രൂര മർദ്ദനത്തിന് ഇരയാക്കിയത്. സംഭവത്തിൽ തമിഴ്നാട് സത്യമം​ഗലം പൊലീസാണ് കേസെടുത്തിരിക്കുന്നത്. കേസ് രജിസ്റ്റ‍ർ ചെയ്തതിന് പിന്നാലെ തുളസിയെ അറസ്റ്റ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only